വാക്കിനേക്കാളുപരി-
വസ്ത്രങ്ങളേക്കാളുപരി-
ഹൃദയവും ഹൃദയവും
തമ്മിലെ കൂടിച്ചേരലിന്‍റെതാവട്ടെ
ഈ ബലി പെരുന്നാള്‍..ബലിയറുക്കപ്പെടുന്നത്-
മനസ്സിലെ മ്ലേച്ഛതകളെയാവട്ടെ...തക്ബീര്‍ ധ്വനികളിലുയരുന്നത്-
വിശ്വാസത്തിന്‍ ബഹിര്‍സ്ഫുരണങ്ങളാവട്ടെ...
സ്നേഹനിര്‍ഭരമാവട്ടെ-
നമ്മുടെ ആശ്ലേഷങ്ങള്‍...
പുന്‍ചിരിയില്‍ വിരിയുന്നത്-
സ്നേഹ മലരുകളാവട്ടെ...
പുതു മണത്തിന്‍റ നറുമണം-
നിര്‍മ്മലതയുടെ നൈരന്തര്യമാവട്ടെ...
ധവളതയുടെ ധാരാളിത്തം-
സമാധാനത്തിന്‍ വെള്ളരിപ്പ്രാവുകളാവട്ടെ..
കുഞ്ഞുമനസ്സിന്‍റെ ആനന്ദത്തോടൊപ്പം
ഉണ്ടും ഊട്ടിയും-
കളിച്ചും ചിരിച്ചും-ഈദിനെ ആഘോഷപൂര്‍വ്വമാക്കുബോള്‍,
മറക്കല്ലേ സോദരാ
ധര്‍മ്മമൂല്യങ്ങളെ...
സ്ഥാനവും മര്‍മ്മവും നോക്കി-സ്ഥായീ ഫലത്തിനായ് യത്നിക്ക നാം...
സഹന പാതയുടെ സന്ദേശം-
സമൃദ്ദമായിരിക്കട്ടെ നമ്മിലും..
ആഘോഷ കരഘോഷങ്ങളുയരുംബോള്‍-
വിശ്വാസ വിശുദ്ധിയുമുയരട്ടെ...
ഏവര്‍ക്കും
വഴി വിളക്കിന്‍റെ
ഒരായിരം
വലിയപെരുന്നാള്‍ ആശംസകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു