സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2009, നവം 3

വഴിവിളക്ക് തെളിയുന്നു

കാലം അതിന്റെ  പണി ചെയ്യുന്നു ... അതില്‍ സന്ദര്‍ശകരായ നാം പലതും കണ്ടും കേട്ടും അറിഞ്ഞും അറിയാതെയും കഴിഞ്ഞു പോകുന്നു ... ചിലര്‍ ലകഷ്യ ബോധത്തോടെ ... മറ്റു ചിലര്‍ അതില്ലാതെ... ഇവിടെ കഴിയുന്ന നിമിഷങ്ങള്‍ ആഘോഷിക്കുന്നവരും വേദനയോടെ എറിഞ്ഞു തീരുന്നവരും എല്ലാം  കനല്‍ കാഴ്ച്ചകലായ്‌ ‌ നില്‍ക്കുന്നു... ആഘോഷവും വേദനയും കനലായ്‌ തീരുന്നതെങ്ങിനെ..?  രണ്ടും രണ്ടു ദ്രുവങ്ങളിലും.!! ഇതിനെ മറ നീക്കി കാട്ടി തരുന്നു വഴിവിളക്കുകള്‍ .... സന്ദേശത്തിന്റെ ആള്‍ രൂപമായ്‌ അവ  തല ഉയര്‍ത്തി നില്‍ക്കുന്നു ... അഭിമാനത്തോടെ ... സോല്‍പ്പം അഹന്ധയോടെ ..!

ഈ ഇടത്തില്‍ ഞാന്‍ പലതും കുറിക്കും ... ജീവിത വഴിയിലെ അനുഭവമായ്‌ ... കെടാ വിളക്കായ്‌ അത് നില്‍ക്കണം...
ഇതിനു പ്രതികരനമെകി നിങ്ങള്‍ കൂടെ ഉണ്ടാകുമല്ലോ ? പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മണിമല
( ലിപികളിലെ തെറ്റുകള്‍ ക്ഷമിക്കണേ ...)

4 അഭിപ്രായങ്ങൾ:

  1. നന്ദി .. വായനയ്ക്കും പ്രതികരനതിന്നും ..വരികള്കിടയിലെ സൂക്ഷ്മതയ്ക്കും
    സ്വാഭാവിക സംശയം ഞാനും പ്രതീക്ഷിച്ച്രുന്നു .
    ആഘോഷങ്ങളും വേദനയും കനലാകുനനതെങ്ങിനെ?
    ആഘോഷങ്ങല്ക് നെല്കിയ അതിരും അതിന്റെ സത്തയും വിട്ടാല്‍ അതും എരിയുന്ന കനല്‍ ആയിതീരുമല്ലോ? വേദന തിന്നാന്‍ വിധിക്കപ്പെട്ടവരോടൊപ്പം! എന്തിനീ സൌഭാഗ്യം കളഞ്ഞു കുളിക്കുന്നു എന്ന് വഴിവിളക്കിനു മനസ്സിലാവുന്നില്ല ... ഈ വെളിച്ചത്തെയും ഇരുട്ടി ക്കാട്ടണോ എന്നതാണ് വഴിവിളക്കിന്റെ ന്യായമായ സംശയം..! അത്ഭുതം തന്നെ ആഘോഷത്തെയും വേദനയാക്കി മാറ്റാന്‍ മാത്രം വിഡ്ഢികള്‍ ആണല്ലോ ഈ പാവം നമ്മള്‍ ..

    മറുപടിഇല്ലാതാക്കൂ

വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു