വാക്കിന്‍റെ നാനാര്‍ത്ഥങ്ങള്‍
അക്ഷരങ്ങള്‍ക്കിടയിലൂടെ..
പ്രവാസിയുടെ കണ്ണിലൂടെ..
ഹ ...ചിരിക്കാന്‍ മറന്ന പ്രവാസിയെ-
പരിഹസിക്കുന്ന അക്ഷരം..
ൃ .. ജീവിക്കാന്‍ മറന്ന പ്രവാസിയുടെ-
കെട്ടു പിണഞ്ഞ അന്ത്യ ചിഹ്നം...
ദ... ദയ കാട്ടിയ പ്രവാസിയുടെ-
ദൈന്യതയുടെ മുഖ മുദ്ര....
യ... യൌവ്വനം നശിച്ച പ്രവാസിയയ്ക്ക്-
യാത്ര (വിട) ചൊല്ലുന്ന സിംബല്‍..
ാ.. നീളം കൊതിച്ച പ്രവാസിയെ-
കെട്ടിച്ചുരുട്ടിയ ദീര്‍ഘം...
ഘ... ജീവിതം തീര്‍ന്ന പ്രവാസിയുടെ-
അവസാനമെടുത്ത ജീവിത ഗ്രാഫ്..
ബന്ധിതമായ ഈ അക്ഷരം
ബന്ധനത്തിന്‍റെ കൂടി രേഖയാണ്...
ാ.. ബന്ധനത്തിന്‍റെ ഭയാനതയ്ക്ക്-
അകാരം നെല്‍കിയ ദീര്‍ഘം..
ത... തന്നെ മറന്ന് താനെ ആടിയ-
പ്രവാസിയുടെ സ്വന്തം " ത"
ം.. വട്ടപ്പൂജ്യം...
ഒരു വട്ടത്തിലൊതുങ്ങിയ ജീവിത വൃത്താന്തം..
ഒരു പൂജ്യം പോലെ ഒതുങ്ങുന്നതിന്‍റെ
സംപൂജ്യ പദ ഘടന.
പ്രവാസിയ്ക്ക് ലഭിച്ച-
പ്രവാസ പുരസ്ക്കാരത്തിന്‍റെ ആകത്തുക.
ഈ പദത്തിന്‍റെ കടപ്പാട്
എല്ലാ പ്രവാസികളോടും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു