...കുറെകഴുതകള്‍...നമ്മുടെമൃഗശാലയിലേതിനേക്കാള്‍ആരോഗ്യം..സ്വതന്ത്രര്‍...ഹോ...എത്ര ഭാഗ്യവാന്‍മാര്‍ ഈ കഴുതകള്‍...പരിഭവമേതുമില്ലാതെ വിഹരിക്കുന്നവര്‍..പുതിയ വാഹനങ്ങള്‍ നിറഞ്ഞു കവിഞ്ഞു...അതു കാരണം ഇവര്‍ പുറന്തള്ളപ്പെട്ടു..ബസ്സ് ഒരുപാട് മുന്നോട്ടി നീങ്ങി...കൃത്യം ഒന്നര മണിക്കൂര്‍...മനോഹരമായ മലയുടെ താഴ്ഭാഗത്ത് ഒരു പള്ളി,തൊട്ടടുത്തൊരു കഫ്റ്റീരയയും..ഭാഷ കൈവശമില്ലാത്തവരും
ധൈര്യമായികയറി..ഉറപ്പാണ്...കഫ്റ്റീരിയയാണോ..എന്‍കില്‍മലയാളികളായിരിക്കും..വെള്ളവും,മറ്റുപലഹാരങ്ങളും...
ചിലര്‍ മരുഭൂമിയിലേക്ക് ചുടുവെള്ളം പംബ് ചെയ്തു...മറ്റു ചിലര്‍ പള്ളിയിലും..ഉറക്കില്‍ നിന്നെണീറ്റ മമ്മത്ക്കയും വിശദമായൊന്ന് മുള്ളി..അറിയാതെ ടോയിലെറ്റില്‍ നിന്നും ഒരു കമന്‍റ് "അല്ഹംദുലില്ലാഹ്.."പുറത്ത് നിന്ന ഞാന്‍ പൊട്ടിച്ചിരിച്ചു..."മമ്മദ്ക്കാ നിങ്ങള്‍ പള്ളീലോ അതോ ടോയിലെറ്റിലോ..?...മമ്മദ്ക്ക ഉറക്ക് തെളിഞ്ഞതപ്പോയാണ്.."പടച്ചോനെ...." നീട്ടിയൊരു വിളി...എല്ലാവരും ബസ്സിലേക്ക് തിരികെക്കയറി..ഇനി അര മണക്കൂര്‍ മാത്രം ഓട്ടം...ആരോ വിളിച്ചു പറഞ്ഞു.. മനസ്സുണര്‍ന്നു...ഉറക്കവും...ആവേശം ഇരട്ടിച്ചു..അതിനിടെ മറ്റൊരു അപൂര്‍വ്വ കാഴ്ച ഞങ്ങള്‍ കണ്ടു...മടിയന്‍മാരായ അറബികള്‍ കച്ചവടം നടത്തുന്നു..അതും റോഡരികില്‍...പല തരം പഴങ്ങള്‍...പച്ചിലകള്‍...ഈ മരുഭൂമിയില്‍ എന്ത് മനോഹരമായാണവര്‍ വിളവെടുപ്പ് നടത്തുന്നത്.....എയര്‍ കണ്ടീഷന്‍ ചെയ്ത വിളനിലം..മേലെപ്ലാസ്റ്റിക് പന്തലിട്ട് നിര്‍ത്തിയിരിക്കുന്നു..പൊടിക്കാറ്റ് തടയാന്‍ ചുറ്റു മതിലും...ഉള്ളില്‍ വലിയ ഏസികള്‍ കഠിനാദ്ധ്വാനത്തിലാണ്...തൊഴിലാളികളും..എന്നിട്ടും വലിയ വിലയൊന്നുമില്ല..നമ്മുടെ നാട്ടിന്‍റെയൊരുകാര്യം...പൊള്ളുന്ന വില...ഇവിടെ മണലിലാണ് ചൂടേ..ഒഹ്..രൂപകല്‍പനയില്‍ വൈദഗ്ദ്യം നിറഞ്ഞ റൌണ്ട് എബൌട്ടുകള്‍,പുല്ലുകള്‍ കൊണ്ടും ചെടികള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു..ദീപങ്ങള്‍ വര്‍ണ്ണ പ്രഭ പൊലിപ്പിക്കുന്നു.....നയനാന്ദകരമായ കാഴ്ചകള്‍....മേല്‍പ്പാലങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വാഹനങ്ങള്‍..മണലുകള്‍ പിരമിഡ് കണക്കെ ഉയര്‍ന്നു നില്‍ക്കുന്നു...പൊടിക്കാറ്റില്‍ അവ വെള്ളം കണക്കെ പ്രവഹിക്കുന്നു...അതിലൂടെ നാലു ചക്ര വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്നു..ജീവനില്‍ കൊതിയില്ലാത്തവര്‍...മലക്കം മറിഞ്ഞും മറ്റും അവര്‍ ആസ്വദിക്കുകയാണ്..നമ്മുടെ നാട്ടിലെ പാര്‍ക്കുകളിലേതു പോലെ..പാട്ടിന്‍റെ ഈരടികള്‍ വീണ്ടും മുഴങ്ങി..ദുബൈ നഗരം ചരിത്രത്തിലേക്ക് നടന്നു കയറിയ നിമിഷങ്ങള്‍...ലോകം കണ്ണിമവെട്ടാതെ സ്തംഭിച്ചിരുന്ന സമയം...ലോകത്തിന്നു മീതെ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന അഹങ്കാരി...
...........തുടരും..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു