ലോകത്തെ ഏറ്റവുംവലിയ ബില്‍ഡിംഗ് ഇടവിടാതെഞാനതിനെ നോക്കികൊണ്ടിരുന്നു..ഭംഗിയല്ല...
അതുസാധിപ്പിച്ചതൊഴിലാളികളെ..പിന്നണിക്കാരെ..
അതുസാധിപ്പിച്ചതൊഴിലാളികളെ..പിന്നണിക്കാരെ..
ഒരു നേരത്തെ അന്നത്തിന്നു വേണ്ടിയുള്ള പെടാപാടില്‍ രൂപം കൊണ്ട മഹാ സൌധം..!
കണ് കുളിര്‍ക്കെ അവര്‍ കണ്ടിട്ടുണ്ടാവുമോ ആവോ...
അവര്‍ മറു കര തേടി പോയിട്ടുണ്ടാവാം...അടുത്ത നിര്മ്മാണത്തിന്നായ്...
ബുര്‍ജ് ഖലീഫയെ ഞങ്ങള്‍ വലയം ചെയ്തു..അടി മുതല്‍ മുടി വരെ ഒന്ന് നോക്കി...
ആരാ ഈ നില്ക്ക്ണത്...അറ്റം കാണുന്നില്ലല്ലോ...
മനുഷ്യന്റെ കരവിരുതില്‍ ഞാന്‍ അതിശയം പൂണ്ടു...
ഞാന്‍ ദൈവത്തെ പ്രണമിച്ചു...ഭൂമിയിലുള്ളത് സര്വ്വസ്സ്വവും നിങ്ങള്‍ക്കു വേണ്ടിയാണ്..
ഞാന്‍ വിനയാന്വിതനായി..ഹെയ്ത്തിയും ചിലിയും എന്നെ തുറടച്ച് നോക്കുന്ന പോലെ..
തകരാത്ത സിമന്റു കൊട്ടാരങ്ങള്‍ ചാരക്കൂബാരങ്ങളായത് ഞാനോര്‍ത്തു...
പിന്നെ ദുബൈ നഗരം നോക്കി കണ്ടു...വര്‍ണ്ണ പ്രഭയില്‍ മുങ്ങി നില്ക്കുന്നു...
വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍...അതിനിടയിലെ ട്രഫിക്ക് ബ്ലോക്ക് വല്ലാത്ത രസമായിരുന്നു..
നീണ്ടു കിടക്കുന്നു വാഹനങ്ങള്‍..ചെറിയ കോഡയില്‍ നേര്‍ത്ത പ്രകാശം...
ഇടവും വലവും ഇട തിങ്ങി വാഹനങ്ങള്‍...ആര്‍ക്കും തിരക്കില്ല..
ഒരു ഹോണ്‍ പോലും....നമമുടെ നാട്...ഹാ...കഷ്ടം...
വിദൂരതയില്‍ ഉയര്‍ന്നു നില്ക്കുന്ന കൂറ്റന്‍ പന്തല്‍..
മുകളില്‍ വെളിച്ചം വിതറി ലാംബുകള്‍..ആരോ മുകളിലേക്ക് ടോര്‍ച്ചടിക്കുന്ന പോലെ...
നാലു പാടും ലൈറ്റുകള്‍...
കാഴ്ചയുടെ കാണാപ്പുറങ്ങൾ...
മറുപടിഇല്ലാതാക്കൂ