നയന മനോഹര കാഴ്ച്ചകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...
വ്യത്യസ്ത ഭാഷകള്‍...വേഷങ്ങള്‍...സംസ്കാരങ്ങളുടെ സംഗലനം...എല്ലാം ഒന്നു പോലെ ആസ്വാദ്യകരം...
നടന്നു നടന്നു കാല്‍ കുഴഞ്ഞു...ഒന്നിരിക്കണമെന്ന് തോന്നി..ഒന്നു മുള്ളണമെന്നും...
മെഷീനുകളുടെ ഇന്ദ്രജാലങ്ങള്‍...ഒഹ്...വിശ്വസിക്കാന്‍ വയ്യേ...
ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്...
ഏതായാലും നാദാപുരത്ത കാരായിരിക്കുമെന്നതുറപ്പാണ്...
നല്ല കപ്പ ബിരിയാണിയുടെ വാസന...നാടന്‍ വിഭവങ്ങള്‍...
കപ്പ ബിരിയാണി വാങ്ങി...വില അറിയണ്ടേ...20 രൂപ..കുശാലായി കഴിച്ചു...
പിന്നെ ചൈനക്കാരുടെ പവലിയനിലെത്തി...
കരവിരുതിന്‍റെ കൂട്ടായ്മ...അത്ഭുതങ്ങള്‍...
ആയോധന കലകള്‍...മെഴ് വയക്കം...ഓഹ്...അവര്‍ണ്ണനീയം...
ആകാശത്തൊട്ടിലിനടുത്ത് കൂടെ നടന്നു...
പിന്നെ ആളുകളെ ചുയറ്റിയെറിയുന്ന മറ്റൊരു മനോഹര കാഴ്ച്ച...
എത്രയാളുകളാണ് ധൈര്യപൂര്‍വ്വം അതില്‍ കയറുന്നത്....
എനിക്ക് ധൈര്യമില്ലാഞ്ഞിട്ടല്ല..ചെറിയൊരു ഭയം...ഞാന്‍ കയറിയില്ല....
പിന്നെ ഫിലിപ്പിനുകളുടെ രസകരമായ കാഴ്ച്ചകളിലേക്ക്...
പാവക്കുഞ്ഞുങ്ങളെ എറിഞ്ഞ് പിടിക്കാനൊരിടം...
രണ്ട് രൂപയ്ക്ക് 5 ബോളുകള്‍....കിട്ടിയാല്‍ കിട്ടി..അത്ര തന്നെ...
അതിനിടയില്‍ മനോഹരമായ കാഴ്ച്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നൊരു വിരുതന്‍...
പെണ്‍കുട്ടികള്‍ തട്ടിക്കയറുന്നത് കണ്ടപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി...
അവിടുന്ന് വേഗം മാറി ...നമ്മളായിട്ടെന്തിനാ വെറുതെ...
ചുരുക്കത്തില്‍ വിസ്മയങ്ങളുടെ പൂരപ്പറമ്പായിരുന്നു അവിടം...
സമയം 10.30 ....11 മണിക്ക് ബസ്സിലെത്താന്‍ പറഞ്ഞിട്ടുണ്ട്...
ഇനി കാത്തിരിക്കാന്‍ സമയമില്ല...പക്ഷേ, മനസ്സ് മടങ്ങാന്‍ മടിക്കുന്ന പോലെ...
തിരികെ നടന്നു...ഒരു ചിത്രകാരന്‍റെ അത്ഭുത വര കണ്ട് നിന്നു പോയി...
വെറും എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള വര...പൂര്‍ണ്ണതയുടെ അവസാന വാക്ക്...
കുറെ നേരം നോക്കി നിന്നു...ആളുകളെ നിന്ന നില്‍പ്പില്‍ വരച്ച് കയ്യില്‍ കൊടുക്കുന്നു...
100 ദിര്‍ഹംസ് മാത്രം...
ഇനി ലക്ഷ്യം ബസ്സാണ്...എവിടെയായിരിക്കും...
അതിനിടയില്‍ ആകാശത്തെ വര്‍ണ്ണ ക്കാഴ്ച്ചകള്‍...
കരിമരുന്ന് പ്രയോഗം....അവര്‍ണ്ണനീയം....
ബസ്സില്‍ കയറിയിരുന്ന് അതി മനോഹരമായ ആ കാഴ്ച്ച കണ്ടിരുന്നു...
ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്നു....
കാലില്‍ അലഹ്യമായ വേദന തുടങ്ങിയിട്ടുണ്ട്....
നടപ്പ് ശീലം നമ്മള്‍ക്കില്ലല്ലോ...പ്രവാസികള്‍ക്ക്...
ചില കാഴ്ച്ചകള്‍ കൂടി ഞാന്‍ പകര്‍ത്തി...
കാഴ്ച്ചകളുടെ വര്‍ണ്ണത്തില്‍ നിന്ന്..
സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലേക്കെപ്പോഴോ ഞാന്‍ പോയതറിഞ്ഞില്ല....
ആ നല്ല സ്വപ്നങ്ങളെന്നെ അലോസരമില്ലാതെ ഉറക്കി....
കൃത്യം 2.30 ...ബസ്സ് തിരിച്ചെത്തി...ഞെട്ടയുണര്‍ന്നു...
ഡ്രൈവര്‍ക്ക് നന്ദി പറഞ്ഞു....കൂട്ടു കാര്‍ക്ക് സലാം പറഞ്ഞു...
ഇനിയൊരു അവസരത്തിനായി പ്രതീക്ഷയോടെ...
ദൈവത്തിന്‍റെ മഹാത്ഭുതങ്ങള്‍ കണ്ട് കൂടുതല്‍ നന്ദിയുള്ളവനാകാന്‍...
ഇനിയൊരു അവസരത്തിനായി പ്രതീക്ഷയോടെ...
മറുപടിഇല്ലാതാക്കൂദൈവത്തിന്റെ മഹാത്ഭുതങ്ങള്‍ കണ്ട് കൂടുതല്‍ നന്ദിയുള്ളവനാകാന്‍...
ജാഫറേ..
തുടരുക..
ആശംസകള്‍...
പുതിയ പോസ്റ്റിടുമ്പോള്‍
ലിങ്ക് മെയില്‍ ചെയ്യുക.
വീണ്ടും വരാം...
നന്ദി...മുഖ്താര്‍ ..പ്രോത്സാഹനത്തിന്ന്...
മറുപടിഇല്ലാതാക്കൂ