സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഫെബ്രു 28

ധന്യ മുഹൂര്‍ത്തങ്ങളിലൂടെ...

(ദുബൈ യാത്രാ ഡയറി ഭാഗം 2 )
                                                                                      
 ....ബസ്സ് മെല്ലെ ഇളകിത്തുടങ്ങി..ഒപ്പം മനസ്സും..കൊച്ചു കുട്ടി മൈക്കെടുത്തു..!എന്‍റെകൈകള്‍ വിറക്കാന്‍ തുടങ്ങി...? എന്താണെന്നറിയില്ല.?പയഴ ഓര്‍മ്മകള്‍ ആവാം,ആവേശം ഇരട്ടിച്ചു..അവന്‍ പഠിച്ച ഇംഗ്ലീഷ് പദ്യം ഒരു വിധം ഒപ്പിച്ചെടുത്തു...എയര്‍ കണ്ടീഷന്‍ നന്നായിത്തണുത്തു...ശരീരവും മനസ്സും തണുത്തു...ജോലിക്കിടയിലെ അല്‍‍പവിശ്രമം വല്ലാത്ത അനുഭൂതിയായിത്തോന്നി..മാമലകളും മരങ്ങളും ഞങ്ങള്‍ക്ക് റ്റാറ്റ പറഞ്ഞു...!അവര്‍ ഞങ്ങളോടൊപ്പം മരണപ്പാച്ചിലിലാണ്..തൊട്ടാല്‍ പൈസ തരാമെന്നൊരു കുട്ടന്‍ വെല്ലു വിളിക്കുന്നുണ്ടായിരുന്നു...!കുസൃതി പയ്യന്‍..ഫുജൈറ സംസ്ഥാനത്തിന്‍റെ തലയെടുപ്പാണിപ്പോള്‍ ഞങ്ങള്‍ കാണുന്നത്...!അതിമനോഹരമായ ശില്‍പ വൈഭവം...!!ഒരു ഭാഗം മുഴുവന്‍ പരന്ന് കിടക്കുന്നു...!.ഉച്ഛിയിലൊരു കൂറ്റന്‍ കോര്‍ണര്‍...അതിലൂടെ തിങ്ങി പൊങ്ങുന്ന പുക പടലം..!ചില്ല-കളില്ലാത്ത പുക മരം ഞങ്ങള്‍ക്കൊരു ദൃശ്യ വിരുന്നായിരുന്നു...!അതില്‍ പറവകള്‍ പാറി വരുന്ന പോലെ..നമ്മുടെ രാജ്യക്കാരടക്കം പലരും രാപ്പകല്‍ അദ്ധ്വാനിക്കുന്നുണ്ടവിടെ...അതിന്‍റെ ഫലമാണ് ഇവിടുത്തെ പല കെട്ടിടങ്ങളും,മണിമന്ദിരങ്ങളും...നാലു വരിപ്പാതയിലൂടെ വണ്ടി ചീറിപ്പായാന്‍ തുടങ്ങി...!ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍..!!കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു...?!ഇരു സൈഡിലേക്കും മാറി മാറി നോക്കി....ഇപ്പോള്‍ ഞങ്ങള്‍ കുത്തനെ കയറുകയാണ്...അത്യാകൃഷ്ടമായ പ്രകൃതി ഭംഗി...!ഒരു വയനാടന്‍ യാത്രയുടെ പ്രതീതി...!ചുരത്തില്‍ നിന്ന് താഴത്തേക്ക് നോക്കുന്ന സുഖം...കണ്ണിന്കുളിര്‍മ്മയേകി..മനസ്സിനും..!ഗതകാല ചരിത്രസ്മൃതികള്‍ ‍ഞങ്ങളോടെന്തോക്കെയോ പറയുന്നുണ്ടായിരുന്നു...?കൂറ്റന്‍ മല നിരകള്‍....!പ്രവാചക സ്മരണകളാല്‍ ഹൃദയം തരളിതമായി...മുത്ത് നബിയുടെയും സഹാബാക്കളുടേയും ത്യാഗങ്ങള്‍..പുരാതന കാലത്തെ മരുയാത്രകള്‍..വലിയ ഗുഹകള്‍ പ്രവാകന്‍റെ വാസമോര്‍മ്മിപ്പിച്ചു..ഖുര്‍ആനിന്‍റെ അവതരണഗുഹ കാണാന്‍ മനസ്സ് തേങ്ങി..നേരില്‍ ചെന്ന് പുണ്ണ്യ നബിയോടൊരു സലാം പറയാനും..എന്നാണവോ സാധ്യമാവുക..!?.നമുക്ക് വേണ്ടി ജീവിച്ചവര്‍.....!!..ഈ മണല്‍ പരപ്പില്‍ എങ്ങിനെയാവും അവര്‍ സന്ചരിച്ചത്...!?മലയുടെ തലപ്പിലെത്തിയപ്പോള്‍ ഡ്രൈവര്‍ ജോണിച്ചേട്ടന്‍ ബസ്സ് നിര്‍ത്തി...ഇറങ്ങരു-തെന്ന് പ്രത്യേകം പറഞ്ഞു....?അദ്ധേഹത്തിന്ന് നല്ല പരിചയമുണ്ട് ഇവിടം....വല്ല അപായവും സംഭവിച്ചാല്‍  പൊടി പോലുംകിട്ടില്ല...!!അത്രയ്ക്കാഴമാണവിടെ...!കണ്ണിന്‍റെ പരിമിധി ഞാന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു...ബസ്സിന്‍റെ ഹോണ്‍ മുഴങ്ങി..അവിടുന്നു ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ബാനു ച്ചേട്ടന്‍റെ ശബ്ദമുയര്‍ന്നു..ഒട്ടകങ്ങള്‍ നിരവധിയുള്ള ഭാഗമാണ് ഇനി വരാന്‍ പോകുന്നത്...!!ഇവിടെ പ്രത്യേക വേലി കെട്ടിത്തിരിച്ചിട്ടുണ്ട്....!ആവേശം മുള്‍ മുനയിലായി..!എന്‍റെ ഭാഗം ഞാന്‍ ഒന്നു കൂടി ഭദ്രമാക്കി..ശരിക്കും കാണണം..അകലെ...,വളരെ അകലെ ഒട്ടകക്കൂട്ടങ്ങളെ കണ്ട് തുടങ്ങി...എന്‍റെ കൊച്ചു മൊബൈല്‍ കണ്ണുകള്‍ക്ക് പകര്‍ത്താന്‍ പറ്റുന്നില്ല...ഒട്ടകങ്ങള്‍ ധാരാളം ഉള്ളതിനാല്‍ വേലി കെട്ടിയിട്ടുണ്ട്..അതിനൊരു കാരണവുമുണ്ട്...ശര വേഗത്തില്‍ പായുന്ന വാഹനങ്ങള്‍...അപകടം പതിവാണത്രേ..നിരവധി ഒട്ടകങ്ങളും മനുഷ്യരും ഇവിടെ..!?വേലിക്കരികിലെ ഒട്ടകം എന്നെ തന്നെ നോക്കുന്ന പോലെ..?എന്തോ പറയുന്ന പോലെ.?പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന വായ...!എനിക്ക് അത്ഭുതം തോന്നി...ഈ കൊടും വെയിലില്‍ ജലപാനമില്ലാതെ ‍എങ്ങിനെയാണിവ കഴിച്ചുകൂട്ടുന്നത്..?!ചവയ്ക്കാനും കൊറിക്കാനും എന്താണ് കിട്ടുന്നത്..!?എങ്ങാനും വരുന്ന മഴയാവും അവയ്ക്കാശ്രയം..!എന്‍റെ പ്രവാസത്തിലന്യം തോന്നിയതും ഈ മഴയായിരുന്നു...ഇന്നലെ പെയ്ത തകര്‍പ്പന്‍ മഴ..!!ഓര്‍മ്മയിലെ കടലാസു തോണികള്‍ മെല്ലെ കരയ്ക്കടുത്തു...ഓഹ്...സോറി...നമുക്ക് യാത്ര തുടരാം... അതിന്‍റെപുറത്തെ പൂഞ്ഞ കണ്ടപ്പോള്‍, കോളജ് പഠന കാലം എന്നെ ഓര്‍മ്മിപ്പിച്ചു..നല്ല ഗള്‍ഫ് പരിചയമുള്ള മലപ്പുറക്കാരന്‍ അധ്യാപകന്‍..അബ്ദു സ്സലാം...അന്ന് പ്രവാചക ചരിത്രാധ്യാപകന്‍..ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ക്ലാസ്സ്..പ്രവാചകന്‍റെ വാഹനങ്ങളെക്കുറിച്ച് പറഞ്ഞതൊക്കെ ഓര്ത്തു...ഒട്ടകം മരുക്കപ്പലാണ്..ദിനങ്ങളോളം അന്ന പാനീയങ്ങളില്ലാതെ കഴിയും..അന്ന് അത്ഭുതം കൂറിയതൊക്കെ ഇന്ന് നേരില്‍ കാണുകയാണ്...എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല...ഇത്രയേറെ ഒട്ടകങ്ങള്‍!ഒറ്റയടിക്ക് ആദ്യമായി കാണുകയാണ്...അതെന്താ ആ കാണുന്നത്...എല്ലാരും അങ്ങോട്ടു നോക്കി...
                                                           .... തുടരും....                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു