ധന്യതയേകി
ആലിപ്പഴമഴ വര്‍ഷിച്ചപ്പോള്‍
അറിയാതവിടിവിടോടി നടന്നു
ധനുവില്‍
നിര്‍മ്മലമായ മനസ്സ്.
മണ്ണില്‍ നനവായ്
മനസ്സില്‍ കുളിരായ്
ചെറുമഴ വന്നു പതിഞ്ഞപ്പോള്‍
മാമല നാട്ടിന്‍ ഗന്ധമുണര്‍ന്നു
ആകെ തപിച്ചു മടുത്ത മനസ്സില്‍.
മഴയില്‍ നനഞ്ഞു
രസിച്ചൊരാ കാലം
ഒളി മങ്ങാതതുണര്‍ന്നപ്പോള്‍
ഓടി നടന്നു മനസ്സുമതൊപ്പം
കടലാസ് തോണിയായൊഴുകീ മോഹം.
(visit my blog: http://www.vazhivilaku.blogspot.com/)
താങ്കളുടെ ബ്ലോഗ് കൊള്ളാം. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
മറുപടിഇല്ലാതാക്കൂആഹാ.. നല്ല താളസുഖം...നേരത്തെ വായിച്ചിരുന്നു.
മറുപടിഇല്ലാതാക്കൂമഴയില് നനഞ്ഞു
മറുപടിഇല്ലാതാക്കൂരസിച്ചൊരാ കാലം ........
ഇതിൽ രസിച്ചൊരുകാലമെന്നോ മറ്റൊ ആയിരുന്നെങ്കിൽ താളം മുറിയില്ലായിരുന്നു.