പറഞ്ഞുപറഞ്ഞവസാനം പാസ്പോര്‍ട്ട് ശരിയാക്കിച്ചു..ഓഹ്...പെടാപാട് പെട്ടാണവള്‍ ഭര്‍ത്താവിനെക്കൊണ്ടത് ചെയ്യിപ്പിച്ചത്..അന്ന് രാത്രി നല്ലോണം ഒന്നുറങ്ങി...മധുര സ്വപ്നങ്ങള്‍..! ആകാശത്തൂടെ പറക്കുന്ന ഭര്‍ത്താവിനവള്‍ കൈ വീശിക്കാണിച്ചു...ആരോടൊക്കെയോ ഗര്‍വ്വും പറഞ്ഞു.."ഓലിപ്പം ദുപായീലാ..വിളിക്കാറുണ്ട്...അറബ്യേളടുത്താ പണി..എന്താ ഓലെ അറബിപറച്ചില്‍..." തലയണയില്‍ നിന്ന് തലപൊങ്ങിയതവളറിഞ്ഞില്ല...എന്‍റോന്‍ ദുബൈയിലാണെന്നാരോ പറഞ്ഞതിന്നൊരു മധുര പ്രതികാരം വീട്ടിയ തലയെടുപ്പ്..! മക്കളുടെ ചിത്രം പതിഞ്ഞ അവന്‍റെ മനസ്സില്‍ പറഞ്ഞു കേട്ട ഗള്‍ഫിന്‍റെ ചിത്രവും വന്ന് തുടങ്ങി...അത്തറിന്‍റെ മണവും പരക്കാതിരുന്നില്ല..!! ബേക്കറിയിലെ മക്കീനയോട് മല്ലിടുംബോഴായിരുന്നു ഫോണ്‍ വന്നത്. .
വന്നു പരാതികളുടപ്രളയം...കടം..കുട്ടികള്‍..ഡ്രസ്സ്...അങ്ങിനയങ്ങിനെ...ഒറ്റ വരിയിലൊതുക്കി മറുപടി.. " നീ പിന്നെ വിളിക്ക്.." ഓഹ് ഗള്‍ഫ് കാരനാവുംബോയേക്കും കെട്ട്യോളേം കുട്ട്യളേം മറന്നു...എന്താപ്പം വിചാരം...അവള്‍ ശപിച്ചു കൊണ്ടേയിരുന്നു... അര്‍ദ്ധ രാത്രിയിലെ അല്‍പ്പ വിശ്രമത്തിന്നിടയില്‍ അവന്‍ പറഞ്ഞതിത്ര മാത്രം.." ജീവിത്തിലെ ഏറ്റവും അനുഭൂതി നിറഞ്ഞ നിമിഷങ്ങള്‍... "
അന്ന് രാത്രിയിലെ കൂട്ടക്കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടി വന്നു ...അതിനിടയില്‍ ചില ഗള്‍ഫ് കാരുടെ ഭാര്യമാരും...ചുമലില്‍ തട്ടി അവര്‍ പറഞ്ഞതിങ്ങനെ.." മോളെ തൊടങ്ങീട്ടല്ലേയുള്ളൂ...ഞങ്ങള്‍ പത്ത് പതിനന്ച് കൊല്ലായില്ലേ...!!കുട്ടികള്‍ ചടഞ്ഞുറങ്ങി...അവള്‍ മയങ്ങിക്കിടന്നു...ഇനിയും ഒരു സ്വപ്നം കാണരുതെന്ന പ്രാര്‍ത്ഥനയോടെ...!!
ജാഫര്‍ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപക്ഷെ ആളുകള്‍ വായിക്കണമെങ്കില്‍
ലേ ഒഔട്ട് ,ലെറ്റേര്‍സ് എന്നിവ വായിക്കാന്‍
പറ്റുന്ന രീതിയില്‍ സെറ്റ് ചെയ്യൂ.
കണ്ണിനു ആശ്വാസമാവുന്ന രീതിയില്‍
സിമ്പിളായ ഒന്നു തിരഞ്ഞടുക്കൂ