ഇന്ന് ഞാന്‍
സൂര്യനെ നോക്കി
ഉയരാന്‍ എന്തോ അമാന്തം!
കാലങ്ങളായി ഉയരുന്നു,
എന്നിട്ടെന്തേ-
യെന്ന ചോദ്യം!!
ഊര്‍ജ്ജം പകരന്തോറും
ഉള്ളിലിരിപ്പ് കൂടുന്നവര്‍ക്കെന്തിന്..?
പകല്‍ വെളിച്ചം
കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കെന്തിന്..?
മാനത്തേക്ക് നോക്കിയിട്ടും
മാനമില്ലത്തവര്‍ക്കെന്തിന്..?
മണ്ണിനും വിണ്ണിനും
ചരമ ഗീതം തീര്‍ത്തവര്‍ക്കെന്തിന്..?
ബന്ധങ്ങളില്‍
ബന്ധനം തീര്‍ത്തവര്‍ക്കെന്തിന്..?
അഴികളില്‍
അമ്മയെ ചേര്‍ത്തവര്‍ക്കെന്തിന്..!
ഇനിയും എരിയണം!?
കാലം അതിരിന്നതീതമായും
നമ്മള്‍ കാലത്തിന്നുവിപരീതമായും
തുടരും..
സൂര്യന്‍ അതിന്‍റെ പണിചെയ്യും,
രാപ്പകലുകള്‍ മാറിവരും
പക്ഷേ,
പുതിയത് വന്നാലും
പഴയതായ് തീര്‍ന്നാലും
നമ്മള്‍ നമ്മളായിത്തന്നെ
തുടരും..
മാറ്റമില്ലാത്ത പാറകളായി..
വെറും പ്രതിമകളായി..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു