നട്ടുച്ചയിലും
കണ്ണും നട്ടിരിക്കുന്നത്
അറബിയുടെ
ചെരിപ്പു വള്ളിയിലേക്ക്..!
ചെറിയൊരു "വള്ളി പൊട്ട്"
പ്രതീക്ഷകളുടെ ഏച്ചു കെട്ടാണ്..
മരുപ്പച്ചയുടെ
നേര്‍ കാഴ്ചയുമാണ്..
നിറ സ്വപനങ്ങളെ
തുന്നികെട്ടുന്നതും,
പുതു സ്വപ്നങ്ങള്‍ക്ക്
നാമ്പ് കിളിര്ക്കുന്നതും
ഈ വള്ളിയില്‍ നിന്നാണ്..
ഏച്ചു കെട്ടുന്ന വള്ളികള്‍
ദൃഢപ്പെടുംമ്പോള്‍
അറബിയുടെ മുഖം
പ്രസരിക്കുന്നു...
രണ്ടു ദുട്ടുകളില്‍
കുടുംബത്തിന്റെ കൂട്ടച്ചിരി
ഉള്ളില്‍
ആളനക്കമുണ്ടാക്കുന്നു..
എന്നിട്ടും,
അറിയാതെയുരുകി-
വാര്ന്നിറങ്ങുന്ന-
വിയര്പ്പു തുള്ളികളിലലിഞ്ഞ-
ആയുസ്സിന്റെ കരിഞ്ഞ മണം "മാത്രം "
തിരിച്ചറിയാതെ പോകുന്നവന്‍
ഈ.....................??!!
പലയിടത്തും കണ്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനന്നായി
നന്നായി.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.
ഭാവുകങ്ങള്‍..
ഉപാസന...നന്ദി...വിലയേറിയ അഭിപ്രായത്തിന്ന്..താങ്കളെ തേടി വന്നപ്പോള് ബ്ലോഗ് ഓപ്പണ് ആകുന്നില്ല,,,ലിങ്ക് തരുമല്ലോ...
മറുപടിഇല്ലാതാക്കൂമുഖ്താ...എന്നും ഉള്ളത് നല്ല അഭിപ്രായം..ഇനിയും
വരണം...
Good Flow Of Thoughts!
മറുപടിഇല്ലാതാക്കൂgood നല്ല വരികള്‍.veendum paratheekshikunnu
മറുപടിഇല്ലാതാക്കൂ