തണുത്തുറഞ്ഞ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതേയുള്ളു..ഉള്ളിലേക്ക് തന്നെ വലിഞ്ഞു കയറി..നേരം വെളുപ്പാന്‍ കാലം..ഏഴു മണിയാകുന്നേയുള്ളൂ..അതി കഠിനമായ ചൂടു തുടങ്ങിക്കഴിഞ്ഞു...ബില്ഡിംഗ് പണിക്കാരൊക്കെ ചൂടില്‍ കിടന്ന് പൊരിഞ്ഞു തുടങ്ങി..കറുത്തിരുണ്ട മനുഷ്യക്കോലങ്ങള്‍...നൂറു മീറ്റര്‍ മാത്രം ദൂരെയുള്ള എന്റെ ഓഫീസിലെത്താനുള്ളത്ര ചൂടു പോലും സഹിക്കാന്‍ വയ്യ...എന്നിട്ടല്ലേ ബില്‍ഡിംഗ് പണി..കത്തിയെരിയുന്ന ചൂടില്‍ ആശ്വാസമായി എയര്‍ കണ്ടീഷനുകള്‍ നിലക്കാതെ മുരളുന്നു..ഫാനുകള്ക്കും വിശ്രമമില്ല..ദാഹ ശമനത്തിനായി ബോട്ടിലുകള്‍ കരുതിയിട്ടുണ്ട്..എന്നിട്ടും ജീവിക്കാനും ജീവിപ്പിക്കാനും വേണ്ടി ഉരുകിത്തീരുന്നു...
പുരാതന അറേബ്യ മനസ്സിലൂടെ മിന്നി മറഞ്ഞു...പ്രവാചകന്മാരുടെയും അനുചരുടെയും ത്യാഗ പൂര്ണ്ണ ജീവിതവും, സഹന കഥകളും മനസ്സില്‍ വല്ലാതെ തടം കെട്ടി നിന്നു..അസഹ്യമായ ചൂടിലും കാര്യ നിര്‍വ്വഹണത്തില്‍ മുന്നില്‍ അവര്‍ തന്നെ..മടിയില്ലാതെ കാര്യങ്ങള്‍ ചെയ്തു തീര്ത്തവര്‍..എനിക്ക് ആവേശം കൂടി വരുന്ന പോലെ..ഈ മണലാരുണ്യത്തിലാണല്ലോ അവരും വളര്ന്നത്...എന്നിട്ടും, ദൌത്യ നിരവ്വഹണത്തില്‍ അവര്‍ വിപ്ലവം സൃഷ്ടിച്ചു...ഇന്നും അവര്‍ നമ്മളില്‍ നിറഞ്ഞു നില്ക്കുന്നു...
ഉച്ചയുറക്കത്തിനായി മുറിയിലേക്ക് പോകും വഴി...മെലിഞ്ഞുണങ്ങിയ ഒരു പൂച്ച..കരയാന്‍ പോലും വയ്യ..കഠിന ചൂടില്‍ ജലാംശം നന്നെ കുറവാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം..മഴ പോലും ഇല്ലാത്ത ഇവിടെ ജീവ ജാലങ്ങള്ക്ക് നന്നെ പ്രയാസം തന്നെ...ഉള്ള മനുഷ്യന്മാര്‍ തടിച്ചു കൊഴുത്തിരിക്കും...പക്ഷെ ഈ മിണ്ടാ പ്രാണികള്‍ എന്തു ചെയ്യാന്‍..പൂച്ചയുടെ ദൈന്യമായ കരച്ചിലില്‍ പൂര്‍വ്വ കാലത്തെ ഒരു സംഭവം മനസ്സില്‍ ഓടി വന്നു..ദാഹിച്ചു വലഞ്ഞ നായയ്ക്ക് വെള്ളം കൊടുത്ത് സ്വര്ഗ്ഗ പ്രവേശം ഉറപ്പിച്ച ഒരാളുടെ കഥ...കഥയായ് പറഞ്ഞതല്ല അതെന്ന് നേരിട്ടു ബോധ്യമായി..അദ്ധേഹത്തിന്ന് സ്വര്ഗ്ഗം മാത്രമാണ് പ്രതിഫലം എന്ന് എന്റെ മനസ്സും..ഇന്ന് ബില്ഡിംഗുകളുടെ തണലെങ്കില്‍ അന്ന് വിശാലമായ മരുവായിരുന്നു...മരുക്കപ്പലുകള്ക്ക് മാത്രം പ്രാപ്യമായ സാഹചര്യം...അതിലാണ് ഉന്നത് മൂല്യങ്ങള്‍ പടുത്തുയര്ത്തിയത്...നിലനില്പിന്നു വേണ്ടിയുള്ള സമരങ്ങള്‍ നടന്നതും അവിടെയാമ്...കാരുണ്യത്തോടെ മാത്രം വര്ത്തിക്കാന്‍ പഠിപ്പിച്ചതും ഇതെ തട്ടകത്തില്‍ നിന്നു തന്നെ...പക്ഷെ, കാലത്തിന്റെ ഒഴുക്കില്‍ പലതും നാമാവശേഷമായി... അതില്‍ പല മൂല്യങ്ങളും കടപുഴകി...അലങ്കാരത്തിന്നു വേണ്ടി വാങ്ങുന്ന ജീവ ജാലങ്ങള്ക്ക് സ്വാതന്ത്യം നഷ്ടമായി...അവരുടെ ലോകത്തിന്ന് നാം പരിധികളിട്ടു...ഉപകാരങ്ങള്ക്ക് ഉപകാര സ്മരണ നാം ചോദിച്ചു വാങ്ങിത്തുടങ്ങി..ഇന്ന് അതെ ജീവ ജാലങ്ങള്‍ മുഖേന നാം ശപിക്കപ്പെടുന്നു..നമ്മുടെ മനസ്സാണ് മാറിയത്...ജീവ ജാലങ്ങളോ അവസരങ്ങളോ അല്ല.
കാലം മാറി കൊണ്ടിരിക്കും..പക്ഷെ തന്മയത്വമുള്ള മൂല്യങ്ങള്‍ നാമാവശേഷമാവരുത്..കാരുണ്യം നമ്മളില്‍ നിറഞ്ഞു നില്ക്കട്ടെ..സഹ ജീവികള്ക്കു നാം പ്രതീക്ഷയായിടട്ടെ..മനുഷ്യത്വം നമ്മളില്‍ അവശേഷിക്കണം...എങ്കിലെ അനുഭവങ്ങള്‍ നമുക്കു പാഠമാകുകയുള്ളൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു