ഏത് പെണ്ണിന്റെയും മനസ്സ് സന്തോഷത്താല്‍ അഭിരമിക്കുന്ന സുദിനം..പ്രായമായാല്‍ പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങള്‍..നിലവിലെ സാഹചര്യത്തില്‍ ഒരുപിതാവിന്റെ ഹൃദയമിടിപ്പ് കൂടുന്ന ദിനങ്ങളുമാണ്. വേണ്ടിയോ വേണ്ടാതെയോ അതങ്ങിനെയാണ്..ചുറ്റുപാടുകള്‍ സമ്മാനിക്കുന്ന സമ്മാനമാണത്.പെണ്‍ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ മുഖം കറുത്ത് പോകുന്ന പുരാതന ജാഹിലിയ്യ സംസ്ക്കാരം നിലവില്‍ വരാന്‍ കൊതിക്കുന്നു ചിലര്‍.സ്ത്രീ ധനത്തിന്റെ പേരില്‍ വില പേശി പീഢിപ്പിക്കുന്നു മറ്റു ചിലര്‍. മുത്ത് നബിയുടെ ഉമ്മത്ത് ഞങ്ങളാണെന്ന്മറ്റു ചിലര്‍. അവസാനത്തെ വിഭാഗവുമായി ബന്ധമുള്ള ഒരു സംഭവം പറയാം.ഇവരാണത്രേ ഇസ്ലാം ദീനിന്റെ കാവല്‍ക്കാര്‍.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പരപ്പില്‍ മുക്കില്‍ എന്ന പ്രദേശത്തെ മാങ്ങോട്ട് മഹല്ല്. കാലങ്ങ ളായി ഇ.കെ വിഭാഗം സുന്നികളുടെ കീഴിലാണ് ഈ മഹല്ല്. സുന്നീ ആദര്‍ശം ജീവിതത്തില്‍ കൊണ്ടു നടക്കുന്നവരാണ് ഇവിടത്തുകാര്‍.( അടുത്ത കാലത്തായി മുജാഹിദ്-ജമാത്ത് തുടങ്ങിയ ഇസ്ലാമിക പ്രസ്ഥാനവുമായി സഹകരിക്കുന്നവര്‍ ഇവിടെ കൂടി വരുന്നുണ്ട് എന്നത് മറ്റൊരു വിഷയം.)ഏതായാലും പ്രശ്നം അവിടെയല്ല.ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്ക്കുമില്ല.മാത്രവുമല്ല ഇസ്ലാമിക വിശ്വാസം ജീവിതത്തില്‍ പകര്ത്തുന്ന ഒരു മുസ്ലിം, മറ്റേതു വിശ്വാസിയെയോ,അവിശ്വാസിയെയോ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്നതാണ് ഇസ്ലാമിക അധ്യാപനം.എത്ര കൊടും ക്രൂരനായാലും സാമൂഹിക ബാധ്യതയോട് രാജിയാവാന്‍ അവന് സാധ്യമല്ല, എന്നിട്ടും ഒരു പെണ്ണിനോട്, പ്രവാചകന്റെ ആളുകള്‍ ഞങ്ങളെന്ന് വിളിച്ചു പറയുന്ന ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടിയ തോന്ന്യസം ഏത് കൂടിച്ചേര്ന്നുള്ള ചര്ച്ചയുടെ അനന്തര ഫലമാണെന്ന് ഇവര്‍ വ്യക്തമാക്കേണ്ടതില്ലേ?. നേതൃത്വ നിരയിലെ പണ്ഡിതന്മാരുടെ ആശയ പാപരത്തമായി ഇതിനെ വിലയിരുത്തിയ ആര്‍,എസ്,എസ് കാരോട് ഈ മത മേലാളന്മാര്ക്ക് എന്താണ് മറുപടി പറയാനുള്ളത്.? നേതൃത്വത്തെ കഴുതകളെ പോലെ അനുസരിക്കുന്നവരെ മാത്രം അംഗീകരിക്കുന്ന (ഈ) ആദര്ശം കേരളത്തില്‍ ഇന്നെ വരെ കണ്ടിട്ടില്ലാത്തതില്‍ വെച്ചേറ്റം വിചിത്രം തന്നെ.ആരുടെതായാലും.!
സുന്നീ ആദര്ത്തില്‍ വളര്ന്ന അബ്ദുല്‍ റഹ്മാന്‍ ആണ് കേന്ദ്ര കഥാപാത്രം. ഇതു വരെ വിശ്വസിച്ചതില്‍ നിന്നും കണ്ടെത്തിയ ന്യൂനതകള്‍ അദ്ധേഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാം. തികച്ചും വ്യക്തി പരമായ തീരുമാനം. കേരളത്തിലെ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ നിറഞ്ഞു നില്ക്കുന്നു.അതില്‍ വ്യത്യസ്ഥ അഭിപ്രായ വീക്ഷണമുള്ളവര്‍ നിരവധിയാണ്.സുന്നികളില്‍ തന്നെ നിലവില്‍ നിരവധി ഗ്രൂപ്പുകളുണ്ട്.ഗ്രൂപ്പുകളിലെ ഗ്രൂപ്പും ഉണ്ട് എന്നതും യാഥാര്ത്ഥ്യമാണ്.മുജാഹിദുകളും ഇതില്‍ വ്യത്യസ്തരല്ല. ഗ്രൂപ്പില്ലാത്ത ജമാഅത്തെ ഇസ്ലാമിയും ഉണ്ട്. എല്ലാ സംഘടനകളെയും ഒരു പോലെ കാണണമെന്ന വാദക്കാരും ഉണ്ട്. സംഘടന വേണ്ടാ സംഘടനക്കാരും കൂനിന്‍ മേല്‍ കുരുവായിക്കിടക്കുന്നു. പക്ഷെ ഇതിലൊന്നും വര്ഗ്ഗീയ ചിന്താഗതിക്കാരുള്ളതായി കാണുന്നില്ല. സ്വ ആദര്‍ശങ്ങള്‍ തീവ്രമായി പറയുന്നുവെന്നല്ലാതെ.അങ്ങിനെ ആയിരിക്കുകയും വേണം. എന്നാല്‍ ഇത്ര മാത്രം വര്‍ഗ്ഗീയവും ഇസ്ലാമിക സംസ്ക്കാരത്തിന്ന് യോജിക്കാത്തതുമായ ഒരു സമീപന രീതി സ്വീകരിച്ച ഈ വിഭാഗം സുന്നികള്‍ ഏത് ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഈ പ്രവണതയ്ക്ക് കൂട്ടു നിന്ന ഏത് മുസ്ലിം നാമധാരിയായാലും , ഇസ്ലാമും അവനും തമ്മിലെ ബന്ധം നാക്കിലെ ഉള്ളു എന്ന് മനസ്സിലാക്കാന്‍ ഒരു രണ്ടാം ക്ലാസുകാരന്റെ ബുദ്ധി പോലും വേണമെന്ന് തോന്നുന്നില്ല.
ഈ പറഞ്ഞ വ്യക്തി മുജാഹിദിലെ ഔദ്യോഗിക വിഭാഗവുമായി സഹകരിച്ചു തുടങ്ങി. നടക്കാന്‍ പാടില്ലാത്തവ എന്ന ലിസ്റ്റില്‍ പെടുന്ന ചില അനിസ്ലാമിക കാര്യങ്ങള്‍ ഇദ്ധേഹം വിളിച്ചു പറഞ്ഞു. അങ്ങിനെ മാങ്ങോട്ട് മഹല്ലിലെ മൂന്നാമത്തെ മുജാഹിദായി അബ്ദുല്‍ റഹ്മാന്‍.തുടര്ന്ന് നാട്ടുകാരില്‍ ചിലരൊക്കെ ഈ വിഭാഗവുമായി സംവദിക്കാനും തുടങ്ങി. പള്ളി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വരെ വാദിച്ചു തുടങ്ങി.പള്ളിപ്പണം കൊടുക്കുന്നതിനാല്‍ അതു പാടില്ലെന്നു ചിലര്‍.അങ്ങിനെ തുടങ്ങിയ ചര്‍ച്ചയിപ്പോള്‍ ഒരു വലിയ വിഭാഗം ജനത്തെ മൂജാഹിദ്-ജമാഅത്ത് പ്രസ്ഥാനത്തിലേക്ക് ആകര്ഷിച്ചു.മഹല്ലില്‍ മറ്റൊരു പള്ളിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ കുറെ എളുപ്പമായി എന്നതിനാല്‍ ഹൈന്ദവ സഹോദരങ്ങളുടെ വരെ സഹകരണം ഇവിടെ ലഭ്യമായിത്തുടങ്ങി എന്നത് മത സൌഹാര്ദ്ധത്തിന്റെ കൂടെ തെളിവായി നില്‍ക്കുന്നു.
06/06/2010 ഞായറായഴ്ച്ചത്തേക്ക് മുര്ഷിദ (ഇദ്ധേഹത്തിന്റെ മകള്‍)യുടെ കല്ല്യാണം നിശ്ചയിച്ചു. നാട്ടുകാരെയൊക്കെ ക്ഷണിക്കാനും, പെണ്‍ കുട്ടിയുടെ വിവാഹം സുഖമമായി നടത്താനും തീരുമാനിച്ചു.നിക്കാഹു മായി ചില പ്രശ്നങ്ങളുണ്ടായി. താന്‍ ഉള്‍കൊള്ളുന്ന ആദര്‍ശം നില നില്ക്കണമെന്നാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?. അതും സ്വന്തം മകളുടെ വിവാഹവും. സുന്നികളില്‍ ഒരു വിഭാഗം യോഗം ചേരന്നു.ശക്തമായൊരു തീരുമാനത്തിലൂടെ ടിയാനെ ബുദ്ധിമുട്ടിക്കണമെന്ന് തീരുമാനമായി.അന്നു മുതല്‍ സുന്നീ വിഭാഗത്തിലും ഗ്രൂപ്പുകള്‍ രൂപം കൊണ്ടു.പലരും പല അഭിപ്രായക്കാരായി. പക്ഷെ ഒരു പെണ്ണിന്റെ ഹൃദയം മനസ്സിലാക്കാന്‍, വേദനകള്‍ തിരിച്ചറിയാന്‍ ഈ കാലമാടന്മാര്ക്ക് കഴിയാതെ പോയി.നാട്ടിലെ അമുസ്ലിം സഹോദരങ്ങളും
തിരിച്ചറിഞ്ഞു ഇത്തരം ഹീന കൃത്യത്തിന്നും പള്ളികള്‍ ദുരുപയോഗം ചെയ്യാമെന്ന്.! ദൈവത്തിന് മുമ്പില്‍ നമിക്കുന്നവരില്‍ പലരും കപടന്മാരാണെന്ന്.! ഇത് ശക്തമായ നീക്കത്തിന്ന് മുജാഹിദ് വിഭാഗത്തെ പ്രേരിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരെന്നഭിമാനം പറയുന്ന ലീഗ്
നേതാക്കളും അതില്‍ അംഗമായി.ഭൂരിപക്ഷമാണല്ലോ പ്രശ്നം. രണ്ടാമതാണല്ലോ നീതിയും നന്മയും. പക്ഷെ മുജാഹിദിലെ ലീഗ് കാര്‍ ഇപ്പുറം അണിനിരന്നതോടെ കാര്യങ്ങള്‍ പിടി വിട്ടു.
സ്ഥലത്തെ പ്രധാന മുജാഹിദ് പ്രവര്ത്തകനായ മുഹമ്മദ് മുസ്ല്യാരും സജീവമായി രംഗത്തെത്തി. നാടിന്റെ നാനാ ഭാഗത്തും കല്ല്യാണം പറഞ്ഞു. സഹ പ്രവര്ത്തകരെ ഹാര്ദ്ദവമായി ക്ഷണിച്ചു.ഹൈന്ദവ സഹോദരങ്ങളും സകല പിന്തുണയുമായി രംഗത്തെത്തി.ഏഷ്യനെറ്റിലെ കണ്ടതും കേട്ടതും പ്രോഗ്രാം (ഈ പരിപാടി 12/06/2010ന് ഏഷ്യാനെറ്റില്‍) നടത്തിപ്പുക്കാരെയും ക്ഷണിച്ചു വരുത്തി. ഇമ്മാതിരി ഒന്ന് കേരളത്തില്‍ തന്നെ ആദ്യാനുഭവമാണല്ലോ.അതിന്റെ പൊന്‍ തൂവലും(?)ഇക്കൂട്ടര്ക്കു (ബഹിഷ്ക്കര്ത്താക്കള്ക്ക് )തന്നെയാണ് ചേരുക.
തലേ ദിവസം മുതല്‍ ആളുകള്‍ ഒഴുകിത്തുടങ്ങി.കല്ല്യാണ വീട്ടിലേക്ക്.അയല്‍വാസിയായി ഇതു വരെ കഴിഞ്ഞ പെണ്ണുങ്ങളെ പോലും കാണാനില്ല.പലരും കുടുംബ വീടുകളിലേക്ക് മാറിത്താമസിച്ചു. ചിലര്‍ മനസ്സില്‍ സ്വന്തം ഭര്ത്താക്കന്മാരെ ശപിച്ചു കൊണ്ടിരുന്നു.വാതില്‍ പടിക്കലില്‍ നിന്ന് അന്യനാട്ടിലെ ആളുകളെ കണ്ട് പലരും തല താഴ്ത്തി.ഒരു ഉമ്മയുടെ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും.?ആ വേദനയുടെ കനലിന് മറുപടിയായ് ഇവര്‍ എന്ത് മറുപടിയാവും പറയുക?.മാതൃത്വത്തിന്ന് മതത്തിന്റെ വേലിയില്ലെന്ന പാഠം പോലും മറന്ന ഇക്കൂട്ടര്‍ ഏത് മാതാവിനെയാണ് സേവിക്കുന്നത്.? അവിശ്വാസിയായ മാതാവിനെ പോലും സേവിക്കാനുള്ള പ്രവാചക പാഠങ്ങള്‍ മറന്ന ഇവര്‍ എവിടെ നിന്നാണ് മത തത്വങ്ങള്‍ പഠിച്ചതെന്നും മനസ്സിലാകുന്നില്ല.എങ്കില്‍ വെറുതെയാവില്ലല്ലോ വിമര്ശകരുടെ വിമര്ശനം.അതിലും കഴമ്പുണ്ടാകുമെന്ന് നിഷ്പക്ഷരായ ആളകള്ക്ക് വിലയിരുത്താവുന്നതേയുള്ളൂ.കരഞ്ഞും പിഴിഞ്ഞും ക്ഷീണിച്ച ഈ മകളെ ഒന്നോര്ത്തുകൂടായിരുന്നോ ഈ വര്ഗ്ഗ വാദികള്ക്ക്. ഈ ഒരു ദിനത്തിനായ് കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ലാത്ത ഇവര്ക്ക് ഉള്ക്കൊള്ളുന്ന ആദര്ശം ഏതാണെന്ന് മനസ്സിലായിട്ടുണ്ടാവുമോ ആവോ..?.
അന്നേ ദിവസം ഒഴുകിയെത്തിയ ജന സാഗരങ്ങള്‍ വിളിച്ചു പറഞ്ഞ ചില നഗ്ന സത്യങ്ങളുണ്ട്. 1000വും 2000വും നെല്കി സഹായ ഹസ്തങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടപ്പെട്ടപ്പോള്‍ വെട്ടിലായത് (ഈ...) സുന്നീ ആദര്ശ ധീരരാണ്.കാര്യങ്ങള്‍ കൈവിട്ടു പോയി എന്നതിനേക്കാള്‍ മാനവും പോയി എന്നതാണ് ഗുണ പാഠം. ഇനി കാത്തിരിക്കാം നേരിട്ടു കാണാന്‍.മാലോകരറിയട്ടെ ടെലിവിഷനിലൂടെ ഈ പുതിയ ആദര്ശ സമര രീതികള്‍.സ്വന്തം പെണ്‍ മക്കളെ കെട്ടിച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, പെണ്ണ് എന്ന പരിഗണയെങ്കിലും മാനിച്ച് പൊതു സാമൂഹിക ബാധ്യത നിറവേറ്റണ്ടതില്ലേ. അതിനാണല്ലോ വയനാട്ടിലെയും മറ്റും യതീം ഖാനകള്‍ കേന്ദ്രീകരിച്ച് സമൂഹ വിവാഹ ചടങ്ങുകള്‍ വരെ നടത്തുന്നത്. അല്ലെങ്കില്‍ നല്ല പിള്ള ചമയാനോ?ഇതര സമുദായങ്ങളില്‍ സ്പര്‍ദ്ധ സൃഷ്ടിക്കാനോ.?മൂലയിലിരിക്കുന്ന മഴു അവിടെത്തന്നെ കിടന്നോട്ടെ.അതാണു സമുദായത്തിന്നും നല്ലതെന്ന് തേന്നുന്നു.നമ്മുടെ കുറവുകളും പോരായ്മകളും മറ്റുള്ളവരം കാണിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകാതെ പോകരുത്.
വിവാഹം മംഗളമായിത്തന്നെ നടന്നു. വിവാഹിതര്‍ പുതിയ ജീവിതവും തുടങ്ങി.ഇനി ആര്ക്കുംഅതില്‍ ഇടപെടാന്‍ കഴിയില്ലല്ലോ.അവര്‍ കുടുംബ ജീവിതം നയിക്കട്ടെ സുഖമമായി.നല്ലൊരു ജീവിത വിജയത്തിനായി നമുക്കി പ്രാര്ത്ഥിക്കാം. അപ്പോഴും ബാക്കിയാവുന്ന ചില ചോദ്യങ്ങള്‍ നമ്മളെ കൊഞ്ഞനം കുത്തുന്നുണ്ട്. നിര്മ്മലമായ ആ പെണ്‍കുട്ടിയുടെ ഹൃദയമറിഞ്ഞുള്ള പ്രാര്ത്ഥനയില്‍ ദൈവവിശ്വാസികളെന്ന് പറയുന്ന ഈ കൂട്ടരുടെ പാശ്ചാത്താപം പോലും സ്വീകരിക്കപ്പെടുമോ ആവോ..? വ്യക്തി ഹത്യക്കതിരെ ഇസ്ലാമിന്റെ സമീപന രീതി എന്താണ്?പാപ മോചനത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്?മറക്കാന്‍ പാടില്ലാത്ത ഇത്തിരി കാര്യങ്ങള്‍ മാത്രം ഇവിടെ കുറിച്ചിട്ടുവെന്ന് മാത്രം. കുറിക്കാനിനിയും നിരവധിയാണ്. ഇത് ഒരു വര്‍ഗ്ഗ ബ്ലോഗ് അല്ലാത്തതിനാലും, മറക്കപ്പെടെണ്ട ചില പോരായ്മകള്‍ ഇതര സമൂഹങ്ങള്‍ കൂടി അറിയേണ്ടതില്ലാ എന്നതിനാലുംഇവിടെ അവസാ
നിപ്പിക്കുന്നു.ഇനിയും നടക്കാന്‍ പാടില്ലാത്ത സാമൂഹിക തിന്മകള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കാനും , തൂലിക ചലിപ്പിക്കാനും നാം സന്നദ്ധരാവണം.അതിന്ന് വേലിക്കെട്ടുകള്‍ തടസ്സമാവകരുത്. സമ്പൂര്ണ്ണ ജീവിത പദ്ധതി ദാര്ശനികമായി ഉള്ക്കൊള്ളുക.എങ്കില്‍ സുമംഗളകരമായ ഭാവി നമുക്ക് പ്രതീക്ഷിക്കാം. ആരുടെയും പക്ഷത്തേക്കാ
ളും വലിയ പക്ഷമാണ് ഇരയുടെത് എന്നതാണ് ഇതിന്റെ പ്രേരകം.
പോസ്റ്റ് നന്നയിരിക്കുന്നു .
മറുപടിഇല്ലാതാക്കൂമനുഷ്യെര് എല്ലാം പര്‍ത്യില്‍ അഭിരമിച്ചുപോയി .
ഇസ്ലാമികമൂല്യ്ങ്ങള്‍ കാറ്റില്‍ പരത്തി ഇത്തരം പ്രവര്‍ത്തനം സമൂഹത്തെ മലീമാസമാക്ക്നെ ഉതകൂ .
നന്ദി അനൂപ്....
മറുപടിഇല്ലാതാക്കൂആലു അഞ്ജാതയാണെങ്കിലും മറുപടി വന്നല്ലോ...നന്ദി...ട്ടോ..ഇനിയും ഇതു വഴി വരണം....
വരന്‍ കാപ്പുമ്മല്‍ മുബാറകിന് അഭിവാധ്യങ്ങള്‍
മറുപടിഇല്ലാതാക്കൂoh...that is good..mubarak...u did a great job..so thanks..god with yo
മറുപടിഇല്ലാതാക്കൂu..and his blessings...
അവിടെ സോളിക്കുട്ടികള്‍ ഇല്ലായിരുന്നോ?
മറുപടിഇല്ലാതാക്കൂenthu paranjalum karryamilla sahodara... Ini ellam sahiche pattu
മറുപടിഇല്ലാതാക്കൂകരയാനും ഇനി കണ്ണുനീരില്ലാത്ത പാവങ്ങള്‍....സ്ത്രീ ധനമെന്ന മഹാ പാപം വഴി മുട്ടിയ ജീവിതങ്ങള്‍..നാം ആര്ക്കു വേണ്ടി ജീവിക്കുന്നു...മരിക്കുന്നു..????
മറുപടിഇല്ലാതാക്കൂNingal allaam thikanhavar aanulla vishawasam first ningal oyivakkukka ennitte janagalumai souhardathil pravarthikkaaan ningalude anikale padippikkuka
മറുപടിഇല്ലാതാക്കൂ