സ്വാഗതം...കൂട്ടുകാരെ...
2010, ജൂൺ 1
ഇടം കയ്യിലെ വലിയ സ്കെയില്‍...
മൂക്കൊലിപ്പിച്ചു നടക്കുന്ന കാലം..എപ്പോഴും ചൂണ്ടു വിരലുകള്‍ മൂക്കിന്‍റെ രണ്ട് തുളകളിലും അതിക്രമി
ച്ചു കയറി കൊണ്ടിരിക്കും..പയ്യെ പയ്യെ വായിലേക്കും..സുന്നത്ത് കല്ല്യാണം എന്ന് കേട്ടപ്പോള്‍ ഞാനന്ന് ആവേശം കൊണ്ടിരുന്നു..കല്ല്യാണം...ബിരിയാണി..പിന്നീടാണറിഞ്ഞത് സംഗതി ഇത്തിരി ഗുലുമാലാണെന്ന്..അന്ന് മുതല്‍ ആരെയും
വിശ്വസിക്കാറില്ല..പ്രത്യേകിച്ച് കല്ല്യാണത്തിന്ന് മുമ്പ് വല്ലതും കൂട്ടി പറഞ്ഞാല്‍..ഇന്നും ആ ഞെട്ടല്‍ മാറിയിട്ടില്ല..കത്തി കൊണ്ടല്ലേ പണി പറ്റിക്കുന്നത്..
ഒന്നാം തിയ്യതിയാണെന്ന് തോന്നുന്നു..മുമ്പേ വാങ്ങി വെച്ച
ബാഗും കുടയും ചെരിപ്പും ഡ്രസ്സും എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു..സ്കൂളില്‍ പോകാന്‍ നല്ല ആവേശവും ഉണ്ടായിരുന്നു..പക്ഷേ, പിറ്റെ ദിവസം രാവിലെ ആയപ്പോള്‍ ആകെപ്പാടെ ഒരു വൈക്ലബ്യം..എല്ലാരും ഒരുക്കത്തിലാണ്.. എന്നെ കുളിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ആ കത്തിയാണ്.. ഒസ്സാന്‍ കത്തി..അന്ന് കല്ല്യാണം പറഞ്ഞ് പറ്റിച്ചതാ...ഇപ്പം സ്കൂളില്‍ കളിക്കാന്‍ പോവാണത്രേ...!!!എന്തായാലും ഞാനില്ല.. ഈ വല്ല്യോന്മാരെല്ലാം കൂടി എന്നെ പറ്റിക്കുമെന്നെനിക്കറിയാം..
അങ്ങിനെയിരിക്കെ ഒരു കിടിലന്‍ ഓഫറുമായി പിതാശ്രീ രംഗത്തെത്തി..സ്കൂളിന്‍റെ അടുത്തുള്ള കടയില്‍ നിന്നും തേന്‍മിഠായിയാരുന്നു ഓഫര്‍..നാവില്‍ വെള്ളമൂറി..പിന്നെ ഭരണികള്‍
ഓരോന്നായി മിന്നി മറിയാന്‍ തുടങ്ങി..അവിടെയെത്തിയാല്‍ പിന്നെ വാശി പിടിക്കാലോ..ഞാനും സമ്മതിച്ചു...ഉമ്മ തന്നെ കുളിപ്പിക്കണമെന്ന് എനിക്ക് വാശി...അതിനും കാരണമുണ്ട്..എന്‍റെ മുത്ത ഇത്തയുടെ നുള്ളല്‍ അത്രയ്ക്ക് കടുപ്പമായിരുന്നു...ഒന്നിളകിയാല്‍ കിട്ടും കബലീസിന്‍റെ നുള്ള്..
..അത് ബാല പീഠനമാണെന്നെനിക്കന്നറിയില്ലായിരുന്നു..അല്ലേലും ഇമ്മാതിരി നുള്ളല്‍..!!അവസാ
നം ഉമ്മ തന്നെ ഏറ്റെടുത്തു ആ ഉത്തരവാദിത്തം..ഉമ്മയുടെ ആ സ്നേഹ തലോടലും,പിറുപിറുക്കലും ഇന്നും കണ്ണുകളില്‍ സന്തോഷാശ്രു പൊഴിക്കുന്നു...ഉമ്മയ്ക്കൊരു ചക്കരയുമ്മ..അപ്പോഴും എന്നെ
ക്കുറിച്ചായിരുന്നു അവരുടെ സംസാരം...എന്‍റെ കുരുത്തക്കേട് അറിയാവുന്നത് കൊണ്ടാവും..
വലിയ ബാഗും, ചെവിയും കണ്ണുമുള്ള കുടയും, കത്തുന്ന ഷൂസും, പുതു മണമുളള ഉടുപ്പുമെല്ലാം എന്നെയേറെ താല്‍പ്പര്യപ്പെടുത്തി..അണിഞ്ഞൊരുങ്ങിയപ്പോഴേക്കും നല്ലൊരു മൊഞ്ചന്‍ തന്നെ..ഓരോരുത്തരായി വാരിയെടുത്തി ഉമ്മ തരാന്‍ തുടങ്ങി..മൂത്ത ഇത്തയുടെ വക 50 പൈസയും കിട്ടി.
സന്തോഷം ഇരട്ടിച്ചു..അടുത്തു തന്നെയാണ് സ്കൂള്‍..എന്‍റെ ചെറിയ പെങ്ങള്‍ ഭൂജാതയായിട്ടെയു-ള്ളൂ..അവളെ വിട്ട്
സ്കൂളില്‍ പോകുന്ന കാര്യം..സ്കൂളിലേക്ക് നീങ്ങി..ഉമ്മയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചത് ബാപ്പയാണ്..കരച്ചില്‍ ഇല്ലാതല്ല..ദൈന്യമായി സ്കൂളിലേക്ക്...ഇടി വെട്ടി പെയ്യാന്‍ കാത്തിരിക്കുന്ന കാര്‍ മേഘം പോലെ എന്‍റെ വെളുത്ത മുഖം കറുത്തു..ചുണ്ടുകള്‍ മലര്‍ന്നു..ബാഗും തൂക്കി ഉപ്പ എന്‍റെ കയ്യും പിടിച്ചു നടന്നു...സ്കൂളിന്‍റെ അടുത്തെത്തിയപ്പോയേക്കും
പൂരം തുടങ്ങിയിരുന്നു..വെടിക്കെട്ട്...അമ്മമാരുടെ കയ്യില്‍ തൂങ്ങിയാടുന്ന കുട്ടികളാരും നല്ല മുഖ ഭാവത്തിലല്ല..ഞാനെന്തോ ചെയ്ത പോലെ അവരുടെ നോട്ടം..വീട്ടിലായിരുന്നെല്‍ ഒന്ന് കൊടുത്തെനെ..ബലൂണുകള്‍ തൂക്കിയിരിക്കുന്നു..പോയ വര്‍ഷത്തെ കൂട്ടുകാര്‍ക്ക് വല്ലാത്തൊരു സുഖം പോലെ ഞങ്ങളെ കണ്ടപ്പോള്‍..ഇളിക്കുന്നു..അവരും ഇങ്ങനെ വന്നതാണെന്ന് അവര്‍ മറന്നു പോയീന്നു തോന്നുന്നു..മെല്ലെ ഞാനൊന്ന് ക്ലാസ്സിലേക്ക് എത്തി നോക്കി...ഒരു തടിയന്‍ മാഷ് പാട്ടു പാടുന്നു..കുട്ടികളൊന്നും മിണ്ടുന്നില്ല...എന്നെ പിടിച്ചവിടെയിരുത്തി..റബ്ബര്‍ പന്ത് കണക്കെ ഞാന്‍ തെറിച്ചു പോന്നു..""ഹെയ്"" എന്‍റെ എല്ലാ ഉഷിരും ആ ശബ്ദത്തോടെ
നിന്നു..എല്ലാരും നിശ്ശബ്ദരായി..ഞാനും..ഉപ്പ കണ്ണിട്ടു...മിണ്ടണ്ട..
ഞാനൊന്നും മിണ്ടിയില്ല..എന്നാലുംകാല്‍ തരിക്കുന്ന പോലൊരു
തോന്നല്‍..എന്‍റെ തേന്‍ മിഠായി കയ്യില്‍ അലിഞില്ലാതായി..
ഞാന്‍ തന്നെ ഇല്ലാതായ പോലെ..മുള്ളണം എന്നൊരു തോന്നല്‍.
മിണ്ടാന്‍ പറ്റില്ലല്ലോ..ഇനി പിടിച്ചാല്‍ കിട്ടില്ലെന്നുറപ്പായി..
ഇരുന്ന കസേരയില്‍ നനവു തുടങ്ങി..ഞാനൊന്നും മിണ്ടിയില്ല..
മറ്റൊന്നും പറ്റാതിരുന്നത് മഹാ ""ഫാഗ്യം"".മിഠായി വിതരണം തുടങ്ങി..ഇനി പായസവും വരുമെന്ന് ആരോ പറഞ്ഞു..
ചെറിയൊരു പുഞ്ചിരി വിടര്‍ന്നു..എന്നിട്ടും ആ ശബ്ദം.!!
മെല്ലെ പുറത്തൊക്കെ നോക്കാന്‍ തുടങ്ങി...ഉപ്പ അവിടെ തന്നെ ഉണ്ട്..അതാ വരുന്നു ഒരു മാഷ്..വലിയ വട്ട കണ്ണട..വെ
ളുത്ത മുടി..ഇടത് കയ്യില്‍ മരത്തിന്‍റെ ഒരു വലിയസ്കെയിലും...
ആകെ വിയര്‍ത്തു..ഞാന്‍ കണ്ണ് വലിച്ചു..ഇടം കണ്ണിട്ട് മാഷെ
തന്നെ നോക്കി കൊണ്ടിരുന്നു.മാഷ് ആരെയോ വിളിച്ചതാ..
എന്‍റെ കരച്ചില്‍ അണ പൊട്ടി..കൂടെ കൂട്ടു കാരും കൂടിത്തന്നു.
.ചില്ലു നിറഞ്ഞ കണ്ണുകളില്‍ കണാരന്‍ മാഷിന്‍റെ നൂറു രൂപങ്ങള്‍ തിളങ്ങി..സ്കെയിലിന്‍റെ നീളവും കൂടുന്ന പോലെ..കരച്ചില്‍ സഹിക്കവയ്യാതായപ്പോളാണ പിതാശ്രീ ഇടപെട്ടത്..ഹാവൂ ..
ആശ്വാസമായി...ഉപ്പുയുടെ വെള്ള മുണ്ടിനിടയിലൂടെ കണാരന്‍
മാഷിന്‍റെ ഇടം കയ്യില്‍ തന്നെ നോട്ടമിട്ടു.."കാക്കെ കാക്കെ
കൂടെവിടെ..കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ..." ഇമ്മാതിരി വടി കണ്ടാല്‍ കാക്ക പോയിട്ടൊരു ഉറുമ്പ് പോലും അതു വഴി വരില്ലെന്നുറപ്പാണ്...മാഷ് ഒഫീസിലേക്ക് പോയപ്പോളാണ്
ശ്വാസം വീണത്..എക്കിട്ടെടുത്തൊരു ശ്വാസം വിട്ടു..നാളെ ഇങ്ങോട്ടേക്കില്ല...അധ്യായനത്തിന്‍റെ ആദ്യ ദിനം കണ്ട ആ സ്കെയിലും കണാരന്‍ മാഷും ഇന്നും ഒരോര്‍മ്മയാണ്..ഇന്ന് ജൂണ്‍ ഒന്ന് ..ഓര്മ്മയിലെ ആ കുട്ടിക്കാലം വല്ലാതെ ഓര്‍ത്തു പോകുന്നു...തിരികെക്കിട്ടാന്‍ കൊതിക്കുന്ന ആ ബാല്യം..ഓര്‍മ്മയുടെ പച്ചപ്പായ് ഇന്നും അവശേഷിക്കുന്നു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു