സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, മാർ 29

മത നിന്ദയുടെ പുതിയ മുഖങ്ങള്‍

   ഈ വികൃത മുഖം ഓര്‍മ്മയുണ്ടോ..?അഹങ്കാരവും പരിഹാസവും
ഒന്നു ചേര്‍ന്ന ദുശിച്ച മുഖം..മറക്കാന്‍ കഴിയുമോ നമുക്ക്??ഡെന്മാര്‍ക്കെന്ന കിരാതമന്‍മാരുടെ നാട്ടില്‍ ജനിച്ച്, അവിടെത്തന്നെ വിദ്യ(ആ)ഭാസം നേടിയ കാര്‍ട്ടൂണിസ്റ്റ്..കുര്‍ട്ട് വെസ്റ്റര്‍ ഗാര്‍ഡ്..ഡെന്‍മാര്‍ക്കിന്‍റെ സംസ്കാരത്തിന്നും അവരുടെ പത്രസ്വതന്ത്ര്യത്തിന്നും യോജിച്ച വൃത്തികേടുകള്‍  നിറഞ്ഞ മനുഷ്യക്കോലം..മനസ്സും മസ്ത്തിഷ്ക്കവും മരവിച്ച കൂലി തല്ലുകാരനല്ല...കൂലി വരയന്‍..പ്രവാചകന്‍റെ തലയില്‍ ബോമ്പും വാളുമാണ് ഉരുവം കൊള്ളുന്നതെന്ന് പറയാന്‍ ധൈര്യം കാണിച്ച പാതകി..
                                ലോകം മുഴുവന്‍ ബഹുമാനിക്കുന്ന പുണ്ണ്യ നബിയെ അവഹേളിച്ച സന്ദര്‍ഭം ഓര്‍മ്മിക്കുമല്ലോ..സ്വലാഹുദ്ദീന്‍ അയ്യൂബിമാരിലൂടെ കാലഗതി തൊട്ടറിഞ്ഞ വിപ്ലവാനുയായികള്‍ പ്രതികരിച്ചു...സഭ്യതയുടെ സര്‍വ്വ സീമകളും പാലിച്ചു കൊണ്ടു തന്നെ..ലംഘിക്കാന്‍ പിന്തുടരുന്ന സംസ്കാരം അനുവദിക്കുന്നില്ല...അതിന്ന് കൊതിയുമില്ല..പക്ഷേ ഹൃദയതളിരിത സ്നേഹം തന്ന പുണ്ണ്യ നബിയോടുള്ള സ്നേഹം അവരും പ്രകടിപ്പിച്ചു...ഡെന്മാര്‍ക്ക് പിന്‍വലിച്ചു..മാപ്പു പറഞ്ഞു..
പ്രതികരണം ഹമാസിന്‍റെ തീകല്ലുകളായി പരിണമിക്കും മുമ്പേ..അബാബീലുകള്‍  വാനില്‍ പാറി പ്പറക്കും മുമ്പേ..കാലം അധികം വൈകും മുമ്പേ പലരും ശാദ്വല തീരത്തണിഞ്ഞുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം..സത്യം എന്നും സത്യമായിത്തന്നെ നിലനില്‍ക്കുമല്ലോ..
         ഇത് മറ്റൊരുവന്‍...കണ്ണും കയ്യും നിയന്ത്രിക്കാന്‍ കഴിയാത്ത മനോരോഗിയായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ്..വരയാന്‍ തുടങ്ങിയാലെ-
നിക്ക് നിയന്ത്രണമില്ലെന്ന് പ്രഖ്യാപിച്ച മഞ്ഞ കണ്ണടക്കാരന്‍ ലാര്‍സ്
വില്‍ക്സ്...ഡെന്മാര്‍ക്കിനെ അക്ഷരം പ്രതി പിന്തുടരുന്ന സ്വീഡിഷിന്‍റെ
വാലാട്ടിയാണിയാള്‍..street installation എന്ന പേരില്‍ ലാര്‍സ് തുടങ്ങിയ
പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വര, ഈ വയോധികന്‍റെ നരച്ച ചിന്തയുടെ അടയാളപ്പെടുത്തലുകളായിരുന്നു.(കൂടുതല്‍) തന്‍റെ സംസ്ക്കാരം നാല്ക്കാലികളെക്കാള്‍ മോശമാണെന്നയാള്‍  കോറിയിട്ടു..ഒരു ജനതയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്ന് മേല്‍ ഇയാള്‍ കടന്ന് കയറി
.സ്വീഡനിലെ ഒരു റൌണ്ട് എബൌട്ടിന് വേണ്ടി പ്രവാചകനെ ടിയാന്‍ ചിത്രീകരിച്ചത്,അതികം  പ്രബുദ്ധരല്ലെങ്കിലും മത വികാരം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന അവിടുത്തെ മുസ്ലിം സമൂഹം രംഗത്തിറങ്ങി. സ്വീഡന്‍ തെരുവോരങ്ങള്‍ക്ക് വിറങ്ങലിക്കേണ്ടി വന്നു പോയി, ആ ഒഴുക്ക് കണ്ടപ്പോള്‍..അത്യുജ്ജ്വല പ്രവാചക വചനങ്ങളും,ഖുര്‍ആനിന്‍റെ വിപ്ലവ വാക്യങ്ങളും, അവര്‍ മനസ്സിലും കൈകളിലുമേന്തി..സ്വീഡന്‍ തെരുവ് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു..നോക്കി നില്‍ക്കാനല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല.ലോകത്തിന്‍റെ പിന്തുണ കൂടിയായപ്പോള്‍ അവരുടെ ആവേശം അണ പൊട്ടി..സര്‍ക്കാറുകള്‍ ഇടപെട്ടു..പിന്‍ വലിക്കലും ഖേദപ്രകടനവുംസ്ഥിരംപല്ലവിയായിനടന്നു.
പക്ഷേ,അപ്പോഴേക്കുംവലിയൊരുജനസാമാന്യംഇസ്ലാമിനെപഠിച്ചുകഴിഞ്ഞിരുന്നു.
പലരുംഇസ്ലാമാശ്ലേഷിച്ചു.അതൊരുവിധിയാണ്..വഴിയും.
പഠനത്തിനുള്ളപഴുതുകളാണ്.കണ്ണു തുറക്കാത്ത മുസ്ലിമിന്‍റെ കണ്ണും അവിടെ തുറക്കപ്പെട്ടു. ഉല്‍ക്കടവും ഉദാത്തവുമായ പ്രവാചക സ്നഹം അങ്ങിനെയാണ്.ഉള്ളില്‍ ഉറവെടുത്ത് കൊണ്ടേയിരിക്കും.നന്മയുടെയും സ്നേഹത്തിന്‍റെയും ഉറവ.അതിന് അതിര്‍ വരമ്പുകളില്ല..
                                വിഭിന്നമാണ് ഇന്ത്യയുടെ സംസ്ക്കാരം.സര്‍വ്വ വിശ്വാസികളെയും നെഞ്ചേറ്റിയ
മഹോന്നത മാതൃത്വത്തിന്‍റെ മാതൃക.ആര്‍ക്കും എന്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്രമായ അവകാശം.അത് മൌലികമാണ്,മഹത്തരവും.സര്‍വ്വോപരി സമ്പന്നമാണ് കൊച്ചു കേരളത്തിന്‍റെ
ഇവ്വിഷയകമായ നിലപാടും.മറ്റു സംസ്ഥാനങ്ങളിലെ കലുശിത അന്തരീക്ഷത്തില്‍ നിന്ന് തീര്‍ത്തും
മാറ്റമുണ്ട് നമ്മുടെ കേരളത്തിന്ന്.പരസ്പര ധാരണയും,തിരിച്ചറിവും ലോകത്തോളം ഉയര്‍ത്തി മലയാളി എന്ന വിളി..ഈ പൈതൃകം കണ്ട് പലരും കൊതി പൂണ്ടു.പക്ഷേ,മനോഹരമായ ആപ്പിളിലെ ചെറിയൊരു പുഴുക്കുത്ത് അതിന്‍റെ മനോഹാരിതയും മധുരവും ദുശിപ്പിക്കുന്നത് പോലെ,
ചില ദുശ്ദൃക്കുകള്‍ സമൂഹത്തെയും ദുശിപ്പിച്ചു. മത നിന്ദ എന്നത് പുതിയ രീതിയാക്കിയെന്നതാണ്
പുതിയ സമീപനം.സംശുദ്ധ ജീവിതം കൊതിക്കുന്ന,സദാചാര ബോധമുള്ള മത വിശ്വാസികളെ വിറളി പിടിപ്പിക്കുക എന്നതാണത്.അവരുടെ മൌലിക അവകാശങ്ങളെ ചോദ്യം ചെയ്യുക,അതില്‍
കൈ കടത്തുക എന്നത് എത്രത്തോളം പ്രതിഷേധാര്‍ഹമല്ല.ജീവനു തുല്ല്യം സ്നേഹിക്കുന്നവരെ വൃത്തികെട്ട പദപ്രയോഗം നടത്തി അവഹേളിക്കുകയെന്നത് മാന്യതയ്ക്കു നിരക്കുന്നതാണോ?അധ്യാപകനെന്നാല്‍സംസ്ക്കാരത്തിന്‍റെ സര്‍വ്വസ്സ്വവും
സംഘടിച്ചവന്‍എന്നാണ്..വൈരുദ്ധ്യങ്ങളുണ്ടെങ്കിലും.അംഗീകരി-
പ്പെടുന്നുവെന്നതിനാല്‍ അതിര്‍ലംഘനം നടത്തുന്നത് ഭൂഷണമല്ല
.മഞ്ഞ കണ്ണട ധരിച്ച് മറ്റുള്ളവരെയും മഞ്ഞയായി കണ്ട മനുഷ്യക്കോലം മാത്രമുള്ള മലയാളം മാഷിന്‍റെ ചിത്രമാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം മേധാവിയാണത്രേ.?!
മത വിരോധം മാത്രമല്ലത്രേ ടിയാന്‍റെ അജണ്ട.മറ്റുള്ളവരെ തമ്മി-
ലടിപ്പിക്കുക എന്നതും ഹോബിയാണത്രേ.ഏതാനും ദിവസങ്ങള്‍-
ക്കു മുമ്പ് ഇതേ രീതിയില്‍ ഒരു പുസ്തകം വന്നതും കോലാഹലം സൃഷ്ടിച്ചതും നമ്മള്‍ മറന്നിട്ടില്ലല്ലോ. മതമില്ലാത്ത ജീവനും മതമുള്ള ജീവനും പാഠശാലകളില്‍ ഉടുതുണിയുരിഞ്ഞ് ഓടി നടന്നതും ഈ അടുത്താണല്ലോ..കലാലയങ്ങള്‍ ഇതിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നത് വേദനാജനകമാണ്.  ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്നത് പോലും ഉചിതമാണെന്ന് ലേഖകന് തോന്നുന്നില്ല.

           പിന്‍കുറിപ്പ്:-             
                   പ്രതികരണം അതി ശക്തമായി.പ്രതിഷേധം കൊടുങ്കാറ്റായി.പ്രകടനങ്ങളും പാര്‍ട്ടി കൊടികളും അണിനിരന്നു.പ്രബുദ്ധ സമൂഹം പെട്ടെന്ന് പ്രക്ഷുബ്ധമായി.പോലീസിന് പോലും പലപ്പോഴും പാടുപെടേണ്ടി വന്നു. മതം ഒന്നാണെങ്കിലും സംഘങ്ങള്‍ പലതാണല്ലോ..വികാരം ഒന്നായത് മഹാ ഭാഗ്യം.. ഐക്യത്തിന്നര്‍ത്ഥം എന്താണെന്ന് ആരും നമ്മളെ പഠിപ്പിക്കേണ്ടതില്ല!?കാരണം തോന്ന്യാക്ഷരങ്ങള്‍ എഴുതാന്‍ നമുക്ക് പത്രങ്ങളുണ്ടല്ലോ..മാസികകളും.ഇതാണ് നമ്മുടെ രീതി.വേണ്ടാത്തരങ്ങള്‍ എഴുതാനും പറയാനും നമുക്കെമ്പാടും സമയമുണ്ട്..സ്റ്റേജും പേജുമുണ്ട്. എങ്കിലും, സ്വയം ഉപദേശിക്കാതെ മറ്റുള്ളവരെ ഉപദേശിക്കുന്ന രീതി ഭൂഷണമാണോ.? തൊടു പുഴ പ്രശ്നം കഴിഞ്ഞിറങ്ങിയ പത്രങ്ങളിലെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടു..ഐക്യ സംഘക്കാരാണ് പ്രശ്നം കലുശിതമാക്കിയതെന്ന് ഒരു പത്രം. .പച്ചക്കൊടിക്കാരാണ് മുതലെടുത്തതെന്ന് മറ്റൊരു പത്രം.. നാണമില്ലല്ലൊ നമുക്കെന്നോര്‍ത്ത് തല താഴ്ത്താനെ നമുക്ക് കഴിയൂ..മാന്യതയുള്ളവന്ന് കഴിയൂ..എന്നാണവോ നാം നമ്മളെ തന്നെ തിരിച്ചറിയുക.ഏതായാലും വൈകിക്കൂടായെന്നതാണ് എന്‍റെ വിനീതമായ അഭിപ്രായം..പ്രതികരിക്കുക നാം യുവാക്കളെ..നമ്മുടെ മസ്ത്തിഷ്ക്കത്തെ പ്രക്ഷാളനം ചെയ്യാന്‍ നമുക്കനുവദിച്ച് കൂടല്ലോ..നാമാണ് നട്ടെല്ല്..ക്ഷതം സംഭവിച്ചാല്‍ ഗുരുതരമായ അനന്തരഫലം നാം അനുഭവിക്കേണ്ടി വരും തീര്‍ച്ച.

2010, മാർ 19

സലാം ദുബൈ...



നയന മനോഹര കാഴ്ച്ചകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...
വ്യത്യസ്ത ഭാഷകള്‍...വേഷങ്ങള്‍...സംസ്കാരങ്ങളുടെ സംഗലനം...
എല്ലാം ഒന്നു പോലെ ആസ്വാദ്യകരം...
നടന്നു നടന്നു കാല്‍ കുഴഞ്ഞു...ഒന്നിരിക്കണമെന്ന് തോന്നി..ഒന്നു മുള്ളണമെന്നും...
മെഷീനുകളുടെ ഇന്ദ്രജാലങ്ങള്‍...ഒഹ്...വിശ്വസിക്കാന്‍ വയ്യേ...
ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്...
ഏതായാലും നാദാപുരത്ത കാരായിരിക്കുമെന്നതുറപ്പാണ്...
നല്ല കപ്പ ബിരിയാണിയുടെ വാസന...നാടന്‍ വിഭവങ്ങള്‍...
കപ്പ ബിരിയാണി വാങ്ങി...വില അറിയണ്ടേ...20 രൂപ..കുശാലായി കഴിച്ചു...
പിന്നെ ചൈനക്കാരുടെ പവലിയനിലെത്തി...
കരവിരുതിന്‍റെ കൂട്ടായ്മ...അത്ഭുതങ്ങള്‍...
ആയോധന കലകള്‍...മെഴ് വയക്കം...ഓഹ്...അവര്‍ണ്ണനീയം...
ആകാശത്തൊട്ടിലിനടുത്ത് കൂടെ നടന്നു...
പിന്നെ ആളുകളെ ചുയറ്റിയെറിയുന്ന മറ്റൊരു മനോഹര കാഴ്ച്ച...
എത്രയാളുകളാണ് ധൈര്യപൂര്‍വ്വം അതില്‍ കയറുന്നത്....
എനിക്ക് ധൈര്യമില്ലാഞ്ഞിട്ടല്ല..ചെറിയൊരു ഭയം...ഞാന്‍ കയറിയില്ല....
പിന്നെ ഫിലിപ്പിനുകളുടെ രസകരമായ കാഴ്ച്ചകളിലേക്ക്...
പാവക്കുഞ്ഞുങ്ങളെ എറിഞ്ഞ് പിടിക്കാനൊരിടം...
രണ്ട് രൂപയ്ക്ക് 5 ബോളുകള്‍....കിട്ടിയാല്‍ കിട്ടി..അത്ര തന്നെ...
അതിനിടയില്‍ മനോഹരമായ കാഴ്ച്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നൊരു വിരുതന്‍...
പെണ്‍കുട്ടികള്‍ തട്ടിക്കയറുന്നത് കണ്ടപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി...
അവിടുന്ന് വേഗം മാറി ...നമ്മളായിട്ടെന്തിനാ വെറുതെ...
ചുരുക്കത്തില്‍ വിസ്മയങ്ങളുടെ പൂരപ്പറമ്പായിരുന്നു അവിടം...
സമയം 10.30 ....11 മണിക്ക് ബസ്സിലെത്താന്‍ പറഞ്ഞിട്ടുണ്ട്...
ഇനി കാത്തിരിക്കാന്‍ സമയമില്ല...പക്ഷേ, മനസ്സ് മടങ്ങാന്‍ മടിക്കുന്ന പോലെ...
തിരികെ നടന്നു...ഒരു ചിത്രകാരന്‍റെ അത്ഭുത വര കണ്ട് നിന്നു പോയി...
വെറും എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള വര...പൂര്‍ണ്ണതയുടെ അവസാന വാക്ക്...
കുറെ നേരം നോക്കി നിന്നു...ആളുകളെ നിന്ന നില്‍പ്പില്‍ വരച്ച് കയ്യില്‍ കൊടുക്കുന്നു...
100 ദിര്‍ഹംസ്  മാത്രം...
ഇനി ലക്ഷ്യം ബസ്സാണ്...എവിടെയായിരിക്കും...
അതിനിടയില്‍ ആകാശത്തെ വര്‍ണ്ണ ക്കാഴ്ച്ചകള്‍...
കരിമരുന്ന് പ്രയോഗം....അവര്‍ണ്ണനീയം....
ബസ്സില്‍ കയറിയിരുന്ന് അതി മനോഹരമായ ആ കാഴ്ച്ച കണ്ടിരുന്നു...
ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്നു....
കാലില്‍ അലഹ്യമായ വേദന തുടങ്ങിയിട്ടുണ്ട്....
നടപ്പ് ശീലം നമ്മള്‍ക്കില്ലല്ലോ...പ്രവാസികള്‍ക്ക്...
ചില കാഴ്ച്ചകള്‍ കൂടി ഞാന്‍ പകര്‍ത്തി...
കാഴ്ച്ചകളുടെ വര്‍ണ്ണത്തില്‍ നിന്ന്..
സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലേക്കെപ്പോഴോ ഞാന്‍ പോയതറിഞ്ഞില്ല....
ആ നല്ല സ്വപ്നങ്ങളെന്നെ അലോസരമില്ലാതെ ഉറക്കി....
കൃത്യം 2.30 ...ബസ്സ് തിരിച്ചെത്തി...ഞെട്ടയുണര്‍ന്നു...
ഡ്രൈവര്‍ക്ക് നന്ദി പറഞ്ഞു....കൂട്ടു കാര്‍ക്ക് സലാം പറഞ്ഞു...
ഇനിയൊരു അവസരത്തിനായി പ്രതീക്ഷയോടെ...
ദൈവത്തിന്‍റെ മഹാത്ഭുതങ്ങള്‍ കണ്ട് കൂടുതല്‍ നന്ദിയുള്ളവനാകാന്‍...

2010, മാർ 15

ഗ്ലോബല്‍ വില്ലേജ്...

സത്യം...ഞാന്‍ സ്തബ്ദനായി...വിസ്മയങ്ങളിലേക്കെന്‍റെ കണ്ണുകള്‍ പാഞ്ഞു...
ജന സാഗരങ്ങള്‍ പരന്നൊഴുകുന്നു...പല വേഷ ധാരികള്‍...അതിര്‍ വരമ്പുകളില്ലാത്തവര്‍...
പാര്‍ക്കില്‍ അടുക്കിയിരിക്കുന്ന കാറുകള്‍...ബസ്സുകള്‍...വല്ലാത്തൊരു കാഴ്ച്ചയായിരുന്നു...
ബസ്സ് പാര്‍ക്ക് ചെയ്തു...ചാടിയിറങ്ങാന്‍ തോന്നി...നയനാന്ദകരമായ കാഴ്ചയായിരുന്നു...
തലങ്ങും വിലങ്ങും ലൈറ്റുകളുടെ ഇന്ദ്രജാലങ്ങള്‍...
ആകാശം മുട്ടി നില്‍ക്കുന്ന ആകാശത്തൊട്ടില്‍....
കണ്ടപ്പോഴെ ഒന്ന മൂത്രമൊഴിക്കണമെന്ന് തോന്നി...
അനുഭവം ഗുരുവാണേ...നാട്ടിലെ ചന്തകളോര്‍മ്മ വന്നു...
അന്നത്തെ തൊട്ടില്‍ പേടി ഇന്നും മാറിയിട്ടില്ല....
വേഗം കവാടത്തിലെത്തി...
ടിക്കറ്റ് സ്വന്തമാക്കി...വിശാലമായൊന്നു മുള്ളി..10 രൂപ കൊടുത്തതല്ലേ...
കൂറ്റന്‍ ഡിസൈനുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍...
താല്‍ക്കാലികമാണെന്ന് തോന്നുക പോലുമില്ല...
ഓരോ രാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങള്‍...
തലയെടുപ്പോടെ നില്‍ക്കുന്നു...
വിശാലമായൊരു പൂള്‍...ചുറ്റും അതിമനോഹര കാഴ്ചകള്‍...
ഒരു തറയില്‍ വിസ്മയം തീര്‍ക്കുന്ന ആഫ്രിക്കന്‍സ്...
അത്ഭുതാവഹമായ മെയ് വഴക്കം..മനുഷ്യ മലകള്‍ നിമിഷങ്ങള്‍ക്കകം...
നോക്കി നിന്നു പോയി...45 മിനിറ്റോളം..സമയം പോയതറിഞ്ഞില്ല...
ആരോ പറഞ്ഞു...ഇതു മാത്രമല്ല...ഇനിയുമുണ്ടേ അപ്പുറം...
എല്ലാരും പല വശങ്ങളില്‍ ചിതറി നടന്നു...വിസ്മയങ്ങളിലൂടെ...
എവിടെ പോകണമെന്നറിയാതെ പല വട്ടം അന്തം വിട്ടു നിന്നു...
നേരെ ഇന്ത്യയുടെ പവലിയന്‍ നോക്കി നടന്നു...അതാ കിടക്കുന്നു....
അതി മനോഹരമായ കാശ്മീരന്‍ സംസ്കൃതിയിലൊരി കെട്ടിടം...
ആളുകള്‍ ഏറെയും അവിടെയാണ്...അറബികള്‍ പ്രത്യേകിച്ചും...
ഇന്ത്യന്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ സ്റ്റാളുകള്‍....
ഓരോ രാജ്യങ്ങളുടെയും പവലിയനുകളില്‍ ഒന്നു കണ്ണോടിച്ചു...
പിന്നെ മനോഹരമായ മറ്റൊരു കാഴ്ചയിലോക്ക്...

2010, മാർ 11

ദുബൈയുടെ ഹൃദയത്തിലൂടെ...


 ഈ ലോകത്തെ ഉയരങ്ങളില്‍ നിന്ന് നോക്കിക്കാണുകയാണ്.."ബുര്‍ജ് ഖലീഫ"..
ലോകത്തെ ഏറ്റവുംവലിയ ബില്‍ഡിംഗ് ഇടവിടാതെഞാനതിനെ നോക്കികൊണ്ടിരുന്നു..ഭംഗിയല്ല...
അതുസാധിപ്പിച്ചതൊഴിലാളികളെ..പിന്നണിക്കാരെ..
ഒരു നേരത്തെ അന്നത്തിന്നു വേണ്ടിയുള്ള പെടാപാടില്‍ രൂപം കൊണ്ട മഹാ സൌധം..!
കണ്‍ കുളിര്‍ക്കെ അവര്‍ കണ്ടിട്ടുണ്ടാവുമോ ആവോ...
അവര്‍ മറു കര തേടി പോയിട്ടുണ്ടാവാം...അടുത്ത നിര്‍മ്മാണത്തിന്നായ്...
ബുര്‍ജ് ഖലീഫയെ ഞങ്ങള്‍ വലയം ചെയ്തു..അടി മുതല്‍ മുടി വരെ ഒന്ന് നോക്കി...
ആരാ ഈ നില്‍ക്ക്ണത്...അറ്റം കാണുന്നില്ലല്ലോ...
മനുഷ്യന്‍റെ കരവിരുതില്‍ ഞാന്‍ അതിശയം പൂണ്ടു...
ഞാന്‍ ദൈവത്തെ പ്രണമിച്ചു...ഭൂമിയിലുള്ളത് സര്‍വ്വസ്സ്വവും നിങ്ങള്‍ക്കു വേണ്ടിയാണ്..
ഞാന്‍ വിനയാന്വിതനായി..ഹെയ്ത്തിയും ചിലിയും എന്നെ തുറടച്ച് നോക്കുന്ന പോലെ..
തകരാത്ത സിമന്‍റു കൊട്ടാരങ്ങള്‍ ചാരക്കൂബാരങ്ങളായത് ഞാനോര്‍ത്തു...
പിന്നെ ദുബൈ നഗരം നോക്കി കണ്ടു...വര്‍ണ്ണ പ്രഭയില്‍ മുങ്ങി നില്‍ക്കുന്നു...
വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍...അതിനിടയിലെ ട്രഫിക്ക് ബ്ലോക്ക് വല്ലാത്ത രസമായിരുന്നു..
നീണ്ടു കിടക്കുന്നു വാഹനങ്ങള്‍..ചെറിയ കോഡയില്‍ നേര്‍ത്ത പ്രകാശം...
ഇടവും വലവും ഇട തിങ്ങി വാഹനങ്ങള്‍...ആര്‍ക്കും തിരക്കില്ല..
ഒരു ഹോണ്‍ പോലും....നമമുടെ നാട്...ഹാ...കഷ്ടം...
വിദൂരതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പന്തല്‍..
മുകളില്‍ വെളിച്ചം വിതറി ലാംബുകള്‍..ആരോ മുകളിലേക്ക് ടോര്‍ച്ചടിക്കുന്ന പോലെ...
നാലു പാടും ലൈറ്റുകള്‍...
കൊച്ചു കുട്ടിയെപ്പോലെ ഞാനെത്തി നോക്കി...
                                      ....അവസാന ഭാഗം ഉടന്‍...

2010, മാർ 7

കാഴ്ചയിലെ കൌതുകങ്ങളിലൂടെ...

 ...കുറെകഴുതകള്‍...നമ്മുടെമൃഗശാലയിലേതിനേക്കാള്‍ആരോഗ്യം..സ്വതന്ത്രര്‍...ഹോ...എത്ര ഭാഗ്യവാന്‍മാര്‍ ഈ കഴുതകള്‍...പരിഭവമേതുമില്ലാതെ വിഹരിക്കുന്നവര്‍..പുതിയ വാഹനങ്ങള്‍ നിറഞ്ഞു കവിഞ്ഞു...അതു കാരണം ഇവര്‍ പുറന്തള്ളപ്പെട്ടു..ബസ്സ് ഒരുപാട് മുന്നോട്ടി നീങ്ങി...കൃത്യം ഒന്നര മണിക്കൂര്‍...മനോഹരമായ മലയുടെ താഴ്ഭാഗത്ത് ഒരു പള്ളി,തൊട്ടടുത്തൊരു കഫ്റ്റീരയയും..ഭാഷ കൈവശമില്ലാത്തവരും
ധൈര്യമായികയറി..ഉറപ്പാണ്...കഫ്റ്റീരിയയാണോ..എന്‍കില്‍മലയാളികളായിരിക്കും..വെള്ളവും,മറ്റുപലഹാരങ്ങളും...
ചിലര്‍ മരുഭൂമിയിലേക്ക് ചുടുവെള്ളം പംബ് ചെയ്തു...മറ്റു ചിലര്‍ പള്ളിയിലും..ഉറക്കില്‍ നിന്നെണീറ്റ മമ്മത്ക്കയും വിശദമായൊന്ന് മുള്ളി..അറിയാതെ ടോയിലെറ്റില്‍ നിന്നും ഒരു  കമന്‍റ് "അല്ഹംദുലില്ലാഹ്.."പുറത്ത് നിന്ന ഞാന്‍ പൊട്ടിച്ചിരിച്ചു..."മമ്മദ്ക്കാ നിങ്ങള്‍ പള്ളീലോ അതോ ടോയിലെറ്റിലോ..?...മമ്മദ്ക്ക ഉറക്ക് തെളിഞ്ഞതപ്പോയാണ്.."പടച്ചോനെ...." നീട്ടിയൊരു വിളി...എല്ലാവരും ബസ്സിലേക്ക് തിരികെക്കയറി..ഇനി അര മണക്കൂര്‍ മാത്രം ഓട്ടം...ആരോ വിളിച്ചു പറഞ്ഞു.. മനസ്സുണര്‍ന്നു...ഉറക്കവും...ആവേശം ഇരട്ടിച്ചു..അതിനിടെ മറ്റൊരു അപൂര്‍വ്വ കാഴ്ച ഞങ്ങള്‍ കണ്ടു...മടിയന്‍മാരായ അറബികള്‍ കച്ചവടം നടത്തുന്നു..അതും റോഡരികില്‍...പല തരം പഴങ്ങള്‍...പച്ചിലകള്‍...ഈ മരുഭൂമിയില്‍ എന്ത് മനോഹരമായാണവര്‍ വിളവെടുപ്പ് നടത്തുന്നത്.....എയര്‍ കണ്ടീഷന്‍ ചെയ്ത വിളനിലം..മേലെപ്ലാസ്റ്റിക് പന്തലിട്ട് നിര്‍ത്തിയിരിക്കുന്നു..പൊടിക്കാറ്റ് തടയാന്‍ ചുറ്റു മതിലും...ഉള്ളില്‍ വലിയ ഏസികള്‍ കഠിനാദ്ധ്വാനത്തിലാണ്...തൊഴിലാളികളും..എന്നിട്ടും വലിയ വിലയൊന്നുമില്ല..നമ്മുടെ നാട്ടിന്‍റെയൊരുകാര്യം...പൊള്ളുന്ന വില...ഇവിടെ മണലിലാണ് ചൂടേ..ഒഹ്..രൂപകല്‍പനയില്‍ വൈദഗ്ദ്യം നിറഞ്ഞ റൌണ്ട് എബൌട്ടുകള്‍,പുല്ലുകള്‍ കൊണ്ടും ചെടികള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു..ദീപങ്ങള്‍ വര്‍ണ്ണ പ്രഭ പൊലിപ്പിക്കുന്നു.....നയനാന്ദകരമായ കാഴ്ചകള്‍....മേല്‍പ്പാലങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വാഹനങ്ങള്‍..മണലുകള്‍ പിരമിഡ് കണക്കെ ഉയര്‍ന്നു നില്‍ക്കുന്നു...പൊടിക്കാറ്റില്‍ അവ വെള്ളം കണക്കെ പ്രവഹിക്കുന്നു...അതിലൂടെ നാലു ചക്ര വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്നു..ജീവനില്‍ കൊതിയില്ലാത്തവര്‍...മലക്കം മറിഞ്ഞും മറ്റും അവര്‍ ആസ്വദിക്കുകയാണ്..നമ്മുടെ നാട്ടിലെ പാര്‍ക്കുകളിലേതു പോലെ..പാട്ടിന്‍റെ ഈരടികള്‍ വീണ്ടും മുഴങ്ങി..ദുബൈ നഗരം ചരിത്രത്തിലേക്ക് നടന്നു കയറിയ നിമിഷങ്ങള്‍...ലോകം കണ്ണിമവെട്ടാതെ സ്തംഭിച്ചിരുന്ന സമയം...ലോകത്തിന്നു മീതെ  കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന അഹങ്കാരി...
                                       ...........തുടരും..............