സ്വാഗതം...കൂട്ടുകാരെ...
2010, ജനു 28
രൂപ മാറ്റം
യൌവ്വനത്തിന്‍റെ വിപ്ലവം
പ്രവാസത്തിന്‍റെ കുളിപ്പുര വരെ
നനഞ്ഞു തുടങ്ങുമ്പോഴേക്കും
വാതിലടഞ്ഞു തുടങ്ങിയിരിക്കും
തലയില്‍ മുണ്ടിട്ട്
പുറത്തിറങ്ങുംമ്പോഴേക്കും
സര്‍വ്വവും സര്‍വത്ര മാറിയിരിക്കും
വാശി പിടിക്കാതെ
കീഴടങ്ങുന്നതാണുത്തമമെന്ന്
മനസ്സ് മന്ത്രിക്കും.
അപ്പോഴേക്കും
വിപ്ലവയൌവ്വനം
വെപ്രാളത്തിന്‍റെ സായാഹ്നത്തിന്ന്
വഴി മാറിക്കൊടുത്തിരിക്കും...
2010, ജനു 18
ബ്ലുട്ടൂത്ത് (കവിത)
ഞാന്‍ അവനിലേക്ക് പകര്‍ന്ന
ബ്ലൂട്ടൂത്ത് മെസ്സേജില്‍
എന്‍റെ സംസ്കാരത്തിന്‍റെയും
അവന്‍റെ പ്രതീക്ഷയുടെയും
പച്ചപ്പുണ്ടായിരുന്നു...!
ഉള്ളില്‍ നിറവ്യത്യാസമുണ്ടെന്‍കിലും..!!
ഇനിയെത്രമേലത്
ഡിലീറ്റ് ചെയ്യപ്പെട്ടാലും
ആ,
സംസ്കാരത്തിന്‍റെ തനിമയും
പ്രതീക്ഷയുടെ അര്‍ത്ഥവും
വായിക്കപ്പെട്ടു കൊണ്ടേയിരിക്കും..!
വ്യാപനത്തിന്‍റെ വ്യാപ്തിക്കും
വായനയുടെ വ്യാഖ്യാനത്തിനും
കാഴ്ച്ചയുടെ നിറ വ്യത്യാസത്തിനും
അനുസൃതമായിരിക്കും
അതിന്‍റെ വിലയിരുത്തലെന്ന-
വ്യത്യാസം മാത്രം...!!
ബ്ലൂട്ടൂത്ത് മെസ്സേജില്‍
എന്‍റെ സംസ്കാരത്തിന്‍റെയും
അവന്‍റെ പ്രതീക്ഷയുടെയും
പച്ചപ്പുണ്ടായിരുന്നു...!
ഉള്ളില്‍ നിറവ്യത്യാസമുണ്ടെന്‍കിലും..!!
ഇനിയെത്രമേലത്
ഡിലീറ്റ് ചെയ്യപ്പെട്ടാലും
ആ,
സംസ്കാരത്തിന്‍റെ തനിമയും
പ്രതീക്ഷയുടെ അര്‍ത്ഥവും
വായിക്കപ്പെട്ടു കൊണ്ടേയിരിക്കും..!
വ്യാപനത്തിന്‍റെ വ്യാപ്തിക്കും
വായനയുടെ വ്യാഖ്യാനത്തിനും
കാഴ്ച്ചയുടെ നിറ വ്യത്യാസത്തിനും
അനുസൃതമായിരിക്കും
അതിന്‍റെ വിലയിരുത്തലെന്ന-
വ്യത്യാസം മാത്രം...!!
2010, ജനു 12
ദുബായിക്കാരന്‍റെ ഭാര്യ...
പറഞ്ഞുപറഞ്ഞവസാനം പാസ്പോര്‍ട്ട് ശരിയാക്കിച്ചു..ഓഹ്...പെടാപാട് പെട്ടാണവള്‍ ഭര്‍ത്താവിനെക്കൊണ്ടത് ചെയ്യിപ്പിച്ചത്..അന്ന് രാത്രി നല്ലോണം ഒന്നുറങ്ങി...മധുര സ്വപ്നങ്ങള്‍..! ആകാശത്തൂടെ പറക്കുന്ന ഭര്‍ത്താവിനവള്‍ കൈ വീശിക്കാണിച്ചു...ആരോടൊക്കെയോ ഗര്‍വ്വും പറഞ്ഞു.."ഓലിപ്പം ദുപായീലാ..വിളിക്കാറുണ്ട്...അറബ്യേളടുത്താ പണി..എന്താ ഓലെ അറബിപറച്ചില്‍..." തലയണയില്‍ നിന്ന് തലപൊങ്ങിയതവളറിഞ്ഞില്ല...എന്‍റോന്‍ ദുബൈയിലാണെന്നാരോ പറഞ്ഞതിന്നൊരു മധുര പ്രതികാരം വീട്ടിയ തലയെടുപ്പ്..! മക്കളുടെ ചിത്രം പതിഞ്ഞ അവന്‍റെ മനസ്സില്‍ പറഞ്ഞു കേട്ട ഗള്‍ഫിന്‍റെ ചിത്രവും വന്ന് തുടങ്ങി...അത്തറിന്‍റെ മണവും പരക്കാതിരുന്നില്ല..!! ബേക്കറിയിലെ മക്കീനയോട് മല്ലിടുംബോഴായിരുന്നു ഫോണ്‍ വന്നത്. .
വന്നു പരാതികളുടപ്രളയം...കടം..കുട്ടികള്‍..ഡ്രസ്സ്...അങ്ങിനയങ്ങിനെ...ഒറ്റ വരിയിലൊതുക്കി മറുപടി.. " നീ പിന്നെ വിളിക്ക്.." ഓഹ് ഗള്‍ഫ് കാരനാവുംബോയേക്കും കെട്ട്യോളേം കുട്ട്യളേം മറന്നു...എന്താപ്പം വിചാരം...അവള്‍ ശപിച്ചു കൊണ്ടേയിരുന്നു... അര്‍ദ്ധ രാത്രിയിലെ അല്‍പ്പ വിശ്രമത്തിന്നിടയില്‍ അവന്‍ പറഞ്ഞതിത്ര മാത്രം.." ജീവിത്തിലെ ഏറ്റവും അനുഭൂതി നിറഞ്ഞ നിമിഷങ്ങള്‍... "
അന്ന് രാത്രിയിലെ കൂട്ടക്കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടി വന്നു ...അതിനിടയില്‍ ചില ഗള്‍ഫ് കാരുടെ ഭാര്യമാരും...ചുമലില്‍ തട്ടി അവര്‍ പറഞ്ഞതിങ്ങനെ.." മോളെ തൊടങ്ങീട്ടല്ലേയുള്ളൂ...ഞങ്ങള്‍ പത്ത് പതിനന്ച് കൊല്ലായില്ലേ...!!കുട്ടികള്‍ ചടഞ്ഞുറങ്ങി...അവള്‍ മയങ്ങിക്കിടന്നു...ഇനിയും ഒരു സ്വപ്നം കാണരുതെന്ന പ്രാര്‍ത്ഥനയോടെ...!!
2010, ജനു 8
കാത്തിരിപ്പ്..
സായാഹ്നത്തിലെ അലാറമടിച്ചപ്പോഴാണ്
ഞാന്‍ ഞെട്ടിയുണര്‍ന്നത്
താമസിയാതെ,
ഇന്നലത്തെ ബാക്കിയും,
ഇന്നത്തെതും,
നാളത്തെതടക്കമുള്ളതെല്ലാം
ക്രമപ്പെടുത്തികൊണ്ടിരുന്നു..
അന്തിയാവോളം..
നാളെയും തുടരാനുള്ളതാണ്...!
യവന സായാഹ്നത്തിലെ അലാറമടിച്ചപ്പോഴും-
ഞാന്‍ ഞെട്ടിയുണര്‍ന്നിരുന്നു,
പക്ഷേ, സമയം വൈകിയിരുന്നു..!
വസന്തത്തിലെ പൂക്കള്‍
വാടിയും കൊഴിഞ്ഞും തീരുമെന്ന്-
ഞാനറിഞ്ഞിരുന്നു,
പക്ഷേ..ഇത്ര വേഗമാകുമെന്ന്...?!
ഇനി ബാക്കിയുള്ള അല്പ സമയം-
ഏതെന്കിലും
ആതുരാലയത്തിലഭയം തേടണം,
എന്നെയും തേടി
"അവന്‍" വരുന്നത് വരെ..!
ആര്‍ക്കും ബുദ്ധിമുട്ടാവാതെ..!
visit my blog:- http://www.vazhivilaku.blogspot.com/
ഞാന്‍ ഞെട്ടിയുണര്‍ന്നത്
താമസിയാതെ,
ഇന്നലത്തെ ബാക്കിയും,
ഇന്നത്തെതും,
നാളത്തെതടക്കമുള്ളതെല്ലാം
ക്രമപ്പെടുത്തികൊണ്ടിരുന്നു..
അന്തിയാവോളം..
നാളെയും തുടരാനുള്ളതാണ്...!
യവന സായാഹ്നത്തിലെ അലാറമടിച്ചപ്പോഴും-
ഞാന്‍ ഞെട്ടിയുണര്‍ന്നിരുന്നു,
പക്ഷേ, സമയം വൈകിയിരുന്നു..!
വസന്തത്തിലെ പൂക്കള്‍
വാടിയും കൊഴിഞ്ഞും തീരുമെന്ന്-
ഞാനറിഞ്ഞിരുന്നു,
പക്ഷേ..ഇത്ര വേഗമാകുമെന്ന്...?!
ഇനി ബാക്കിയുള്ള അല്പ സമയം-
ഏതെന്കിലും
ആതുരാലയത്തിലഭയം തേടണം,
എന്നെയും തേടി
"അവന്‍" വരുന്നത് വരെ..!
ആര്‍ക്കും ബുദ്ധിമുട്ടാവാതെ..!
visit my blog:- http://www.vazhivilaku.blogspot.com/
2010, ജനു 2
നനവ് (കവിത)
ധന്യതയേകി
ആലിപ്പഴമഴ വര്‍ഷിച്ചപ്പോള്‍
അറിയാതവിടിവിടോടി നടന്നു
ധനുവില്‍
നിര്‍മ്മലമായ മനസ്സ്.
മണ്ണില്‍ നനവായ്
മനസ്സില്‍ കുളിരായ്
ചെറുമഴ വന്നു പതിഞ്ഞപ്പോള്‍
മാമല നാട്ടിന്‍ ഗന്ധമുണര്‍ന്നു
ആകെ തപിച്ചു മടുത്ത മനസ്സില്‍.
മഴയില്‍ നനഞ്ഞു
രസിച്ചൊരാ കാലം
ഒളി മങ്ങാതതുണര്‍ന്നപ്പോള്‍
ഓടി നടന്നു മനസ്സുമതൊപ്പം
കടലാസ് തോണിയായൊഴുകീ മോഹം.
(visit my blog: http://www.vazhivilaku.blogspot.com/)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)