കച്ചവടമുറപ്പിച്ച് അവര്‍ തിരിച്ചെത്തി...ഉപ്പയുടെ കണ്ണുകളില്‍ തിളക്കം കൂടിയിരുന്നു..ഉമ്മയുടെ കണ്ണുകളില്‍ ആശ്വാസത്തിന്‍റെ വേലിയേറ്റവും..അകത്ത് പെങ്ങള്‍ പരുങ്ങി നില്‍ക്കുന്നു..അവള്‍ ഈ ജന്മത്തെ സ്വയം ശപിക്കുന്നത് പോലെ തോന്നുന്നു...ഓഹ് ഈ പെണ്‍ ജന്മം..!! വന്നവര്‍ ആവേശഭരിതരായി...കുറഞ്ഞ തുകക്കാ നമുക്ക് ആ ഒന്നാന്തരം ചെക്കനെ ഒത്ത് കിട്ടിയത്...ഉമ്മ ഇടപെട്ടു.." എത്തിരക്കാ ഒറപ്പിച്ചത്..?" നാട്ടു കാരണവന്‍ അഭിമാനത്തോടെ പറഞ്ഞു:"40 പവനും ഒരു ഒന്നര ലക്ഷംഉറുപ്പികയും.."!! ആകെ മൂകമയം..!!വീട്ടിന്‍റെ ചെറ്റച്ചുവരും ഓല മേല്‍ക്കൂരയും അറിയാതെ അവരെ പരിഹസിക്കുന്നിണ്ടായിരുന്നു...! ഉമ്മ മെല്ലെ ഉള്‍ വലിഞ്ഞു..! മോളെ വീട്ടിലെ ആദ്യ സല്ക്കാരം..വിഭവ സമൃദ്ദം..ഉപ്പയുടെ ചന്കില് നിന്ന് തെറിച്ച ഒരു വറ്റ് അളിയന്‍റെ മുഖത്തേക്ക് പാഞ്ഞു...അതിന് ഉപ്പയുടെ ചോര മണമെന്ന് അളിയന്‍റെ മൂക്ക് അടക്കം പറയുന്നുണ്ടായിരുന്നു...എന്നെയും ചോര മണമാണെന്ന് അവന്‍ പറഞ്ഞതായി പെങ്ങള്‍ ഉപ്പയോട് പറയാറുണ്ടായിരുന്നു..!!!?
you have very good talent in writing keep it up.
മറുപടിഇല്ലാതാക്കൂ