കൈ വെട്ടും കാല്‍ വെട്ടും തല വെട്ടും കേരളത്തിനു പുത്തരിയല്ല.. കൊള്ളയുംകൊള്ളി വെപ്പും കൊല പാതകവും നമ്മുടെ ദിന ചര്യയുടെ ഭാഗവുമാണ്. പീഢനവും, പിടിച്ചു പറിയും, ഒളിച്ചോട്ടവും ഇല്ലേല്‍ നാം എന്ത് മലയാളികള്‍ അല്ലേ..!?. അന്യന്റെതിനു പുല്ലു വിലയും സ്വന്തത്തിന്റെതിനു സ്വര്ണ്ണ വിലയും കാട്ടിയില്ലെങ്കില്‍ നമുക്കുകേരളീയനാകാന്‍പറ്റുമോ..?കളവുനടത്തലും,കളവുപറയലും,അപഹസിക്കലും,
സ്വയം അപഹസിതരാകലും നമ്മുടെ ചില തിരിച്ചറിയല്‍ അടയാളങ്ങാണ്. കുപ്രചരണവും,കുപ്രസിദ്ധിയും പുതിയ തല മുറയുടെ ഹരങ്ങളാണ്.! തെറിയാഭിഷേകം നടത്താത്ത പ്രചരണ പരിപാടികളില്‍ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥ.വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഷ്ടി ചുരുട്ടി വിശ്രമിക്കുംമ്പോള്‍,തെറി വാക്യങ്ങള്‍ ഫണം വിടര്ത്തിയാടുന്നു.തെരുവോ
രങ്ങള്‍ ശബ്ദ മലിനീകരണത്തില്‍ വീര്പ്പു മുട്ടുന്നു.കുട്ടി രാഷ്ടീയക്കാര്‍ രംഗം കയ്യടക്കിയിരിക്കുന്നു. മൂത്തവരുടെ ബാല പാഠങ്ങള്‍ ഉള്ക്കൊണ്ടു പഠിച്ചു വളരുന്നവരാണിവര്‍. ഭാവിയില്‍ കേരളത്തെ കുളമാക്കേണ്ട ദൌത്യം ഇവരുടെതാണ്.ആയതിനാല്‍ വിദ്യഭ്യാസ സ്ഥാപനവും ഭരണ കേന്ദ്രങ്ങളും ഇവര്‍ കൈകാര്യം ചെയ്തു തുടങ്ങി.പൊതു മുതലുകളുടെ കാലാവധി ഒരു ബന്ദോ സമരമോ വരെ മാത്രം. ഹര്ത്താലുകള്‍ ആഘോഷങ്ങളാക്കുന്ന നാം കേരളീയര്‍, ഏതു ക്ഷേമത്തെ കുറിച്ചാണു സംസാരിക്കുന്നത്?!!.
കൈവെട്ടിനൊരു രാഷ്ടീയമുണ്ട്.അതു കേരളത്തിലെ വലിയ രാഷ്ടീയ കുബുദ്ധികള്‍ കാണിച്ച മാതൃകയാണ്.കൈകള്‍ വെട്ടി വലിച്ചെറിയലും, പോസ്റ്റുകളില്‍ തൂക്കിയിടലും, തല വെട്ടി പ്രദര്ശിപ്പിക്കലും, വയറു കുത്തിക്കീറി കുടലുകള്‍ പുറത്തിട്ടാസ്വദിക്കലും, കൊച്ചു കുട്ടികളുടെ കാലുകള്ബോംബിംഗിനിരയാക്കുകയും ചെയ്യുന്ന മാതൃക.ഈ രാഷ്ടീയ മാതൃക സ്വീകരിച്ചാല്‍ അതെങ്ങനെ താലിബാനിസം ആകുമെന്ന് മനസ്സിലാകുന്നില്ല.അല്ലേലും ചിലര്ക്ക് ഇതൊക്കെ ചെയ്യാമെന്നും മറ്റുള്ളവര്ക്കിത് പാടില്ലെന്നും ഏതു കിത്താബിലാ ഉള്ളത്.? രാഷ്ടീയത്തിന്റെ പേരില്‍ ചെയ്യുന്നത് ഹലാലായ(അനുവദനീയ) തോന്നിവാസവും, മറ്റുള്ളവര്‍ ചെയ്യുന്നത് ഹറാമു(നിഷിദ്ധം) മാകുന്നതെങ്ങനെയാണ്?!.കൈ വെട്ടിനെക്കാള്‍ വലിയ കൊല പാതകങ്ങള്‍ നടന്നപ്പോള്‍ തീവ്ര വാദം കാണാത്തവര്‍ ഇപ്പോള്‍ കൈവെട്ടിന്റെ തീവ്രവാദം കാണുന്നതും, ജനകീയ സമരങ്ങള്ക്ക് പിന്നില്‍
മാവോയിസം കാണുന്നതും രസാവഹം തന്നെ.
നിഷ്കളങ്കമായ എത്രയെത്ര ജീവനുകളാണ് രാഷ്ട്രീയ ഭൂമികയില്‍ വെറുതെ വീണുടഞ്ഞത്. ക്ലാസ് മുറികളിലെ ചോരക്കറ കണ്ട് മനം നൊന്ത കൊച്ചു കുട്ടികള്‍ക്കിപ്പോളും ആ വിഭ്രാന്തി മാറിക്കാണില്ല.ഓവു ചാലിലെ മലിന ജലത്തില്‍ ചീഞ്ഞു നാറിയത് ഒരു നാല്ക്കാലിയുടെ ജഢമല്ല, ഇരു കാലുള്ള മനുഷ്യ സ്വഭാവമുള്ള നിഷ്കങ്കനായ ഒരു സാധാരണക്കാരന്റെതായിരുന്നു.കണ്ണൂരിലെ ഹസീനയും,വടകരയിലെ അഷ്റഫും അതിനു പകരക്കാരനായി ഇരയാക്കപ്പെട്ട ബിജുവും എന്ത് തെറ്റാണ് ചെയതത്.എന്തെ ഇതിലൊന്നും ഭീകരവാദമോ തീവ്രവാദമോ കണ്ടെത്താഞ്ഞത്. അതില്‍ മത മൂല്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ.എങ്കില്‍ ഒന്നു ചോദിക്കട്ടെ. എന്താണീ രാഷ്ട്രീയം.?രാജ്യത്തെ ജനങ്ങള്ക്ക് സ്വസ്ഥ,സുസ്ഥിര ജീവിതം നെല്കുന്നതല്ലെ രാഷ്ടീയ സിദ്ധാന്തം.അതിലും ഇല്ലെ ചില നിയമവാലികളും സദാചാരങ്ങളും.അതു തന്നെയാണ് മതവും.മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്ന രീതിയാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്.കൃത്യമായ അധ്യാപന രീതികളും അതിനുണ്ട്.ആയതിനാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ നയിക്കുന്ന സിദ്ധാന്തത്തിലൂടെ പോകുംമ്പോള്‍,മത വിശ്വാസികള്‍ അവരുടെ രീതികളും ആശ്രയിക്കുന്നു.എന്നാല്‍ തെറ്റു ആരു ചെയ്താലും അത് തെറ്റായിക്കാണാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നമുക്ക് വേണ്ടേ?
പ്രശ്നത്തിന്റെ പ്രധാന കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്നു ചുരുക്കം.ഒരു രാജ്യത്തിന്റെ ഭരണത്തിലിരുന്നു വായില്‍ തോന്നിയത് കോതക്ക് പാട്ടു എന്ന മട്ടില്‍ പ്രതികരണവും തീരുമാനവും എടുക്കുന്നത് എത്രത്തോളം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നത് നന്ന്.തങ്ങളുടെ ആളുകളാവുമ്പേള്‍ "പഠിക്കട്ടെ" എന്നും, മറ്റു കക്ഷികളാവുംമ്പാള്‍"മുഖം നോക്കാതെ നടപടി" എന്നതും ഇനി രാഷ്ട്രീയമില്ലാതെ സ്വ ആദര്ശത്തിലൂന്നി പ്രവര്ത്തിക്കുന്നവരാകുംമ്പോള്‍ "താലിബാനിസവും,തീവ്ര വാദവും"തുടങ്ങിയ സ്ഥിരം പല്ലവിയില്‍ നിന്നു നാം മാറണം.പ്രത്യേകിച്ചു അഭ്യന്തര മന്ത്രിമാര്‍.മൈക്ക് കാണുമ്പോഴേക്കും കൂകി വിളിക്കുന്ന,മാധ്യമ പ്രവര്ത്തകരെ കാണുമ്പോള്‍ വിയര്ത്തു കുളിക്കുന്ന രീതി മാറണം.അറിയാത്ത കാര്യത്തെ കുറിച്ചുള്ള ചൂടപ്പം മറുപടി രാഷ്ട്രീയക്കാര്‍ നിര്ത്തിയെ മതിയാകൂ.പരസ്പരം പഴി ചാരലും, ഒഴിഞ്ഞു മാറലും ഈ വര്ഗ്ഗത്തിന്നു ഭൂഷണമല്ല തന്നെ.
ഇനി നാം ആലോചിക്കുക.ഇതില്‍ പറഞ്ഞ ഏതെങ്കിലും ചെയ്തികള്‍ നമുക്കു പൊറുക്കാവുന്നതാണോ?തല പോയാല്‍ ജീവന്‍ പോകുന്നുവെങ്കില്‍, കൈയും കാലും പോയാല്‍ അവന്‍ ജീവഛവമല്ലെ ആകുന്നത്?!!.ഇതില്‍ ഏതാണ് നല്ലതെന്നു ചോദിക്കുന്നതില്‍ എന്തര്ത്ഥമാണുള്ളത്?ഇനി നിഷ്പക്ഷരായ നമ്മളാണു ചില തീരുമാനങ്ങള്‍ എടുക്കേണ്ടത്.
പോലീസിന്റെ ആയുധ വേട്ടയും,രാഷ്ട്രീയക്കാരുടെ വാചാല വേട്ടയും അവിടെ നടക്കട്ടെ.വിദ്യാസമ്പന്നരായ ആളുകളെ നാം നമ്മുടെ ഭരണത്തലവന്മാരായി തെറഞ്ഞെടുക്കുക.നാടിന്നു വേണ്ടി പ്രവര്ത്തിക്കുന്നനമ്മുടെ ജീവിത നിലവാരം സ്വപ്നം കാണുന്ന നല്ല വ്യക്തിത്വങ്ങളെ മാത്രം.രാഷ്ട്രീയ പാരമ്പര്യവും, കുടുംബ പാരമ്പര്യവും നമ്മെ സ്വാധീനിക്കാതിരിക്കണം.അതിനു നല്ല കൂട്ടായ്മകള്‍ വളരണം.നല്ല കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ നാം രംഗത്തു വരണം.നന്മയുടെ മൂല്യമറിയാത്തവര്‍ എങ്ങിനെ മൂല്യമള്ളവരായിത്തീരും. കാഷ്ടം ഒരു നാളും ശുദ്ധിയാക്കാന്‍ പറ്റാത്തത് പോലെ. ഇത്തരം രാഷ്ട്രീയ കള്ളന്മാരെ ആദ്യം
പിടികൂടിയാല്‍ ഒരു തരത്തിലുള്ള വെട്ടും കേരളം കാണേണ്ടി വരില്ല തീര്ച്ച.

നല്ല ലേഖനം.
മറുപടിഇല്ലാതാക്കൂരാഷ്ട്രീയ കൊലപാതകങ്ങളെ വിലകുറച്ച് കാണേണ്ടതില്ല.
ഇവിടെ ഇടതു പക്ഷത്തിന്റെ തലവെട്ടു രാഷ്ട്രീയത്തെയും
വര്‍ഗീയ ശക്തികളുടെ കൈവെട്ട് രാഷ്ട്രീയവും എതിര്‍ക്കപ്പെടേണ്ടതു തന്നെ.
പക്ഷേ, കൈവെട്ടിന്റെ രാഷ്ട്രീയത്തില്‍
ഒരു മതവും ആ ,അതത്തിന്റെ അനുയായികളും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നുണ്ട്.
ഇവിടെ ഇസ്ലാമിന്റെ സമാധാനത്തിന്റെയും നീതിയുടെയും മാനവികമുഖം മറച്ചു പിടിക്കുകയും തകര്‍ത്തു കളയുകയുമാണ് ചിലര്‍ ചെയ്തത്. അതിനെ ന്യായീകരിക്കാനാവില്ല.
ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭീകര്‍ മുഖം ചര്‍ച്ച ചെയ്യുന്നതോടൊപ്പം, മതങ്ങളുടെ മാനവികതയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും സാമുദായിക ദ്രുവീകരണം നടത്തുകയും അതുവഴി കേരളത്തെ ഗുജറാത്താക്കാനുമുള്ള ശ്രമങ്ങളെ , അത് ഏതു ഭാഗത്തു നിന്നായാലും ചെറുക്കുകയും പ്രതിരോധിക്കുകയും ചേയ്യേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.
ജാഫര്‍,
മറുപടിഇല്ലാതാക്കൂകൈവെട്ടും തലവെട്ടും ആരു ചെയ്താലും ന്യായീകരിക്കാനാവില്ല. മുമ്പ് പല കിരാതന്മാരും അത്തരം പ്രവര്ത്തികള്‍ ചെയ്തിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സംഭവത്തെയും നിസസാരവത്കരിക്കാനുള്ള ശ്രമം ബോധപൂര്വ്വ്വമാണെന്നെ പറയാനുള്ളൂ. ഇതുകൊണ്ട് നഷ്ടപ്പെട്ടത് ആ സംഘടനയുടെ മുഖം മാത്രമാണ്, അല്ലാതെ അവര്‍ ഒന്നും നേടിയില്ല. ഒപ്പം ആയുധങ്ങള്‍ സ്റ്റൊക്ക് ചെയ്ത് യുദ്ധസന്നാഹം ഒരുക്കുന്നു എന്ന ഖ്യാതിയും.
സത്യം മുഖ്താര്‍...പ്രതിക്കൂട്ടിലെ ഈ പ്രശ്നം അറിയാഞ്ഞിട്ടല്ല,മറിച്ച് ചിലരുടെതു ശരിയും മറ്റു ചിലരുടെത് തെറ്റും ആകുന്നത് മനസ്സിലാകുന്നില്ല.
മറുപടിഇല്ലാതാക്കൂമതങ്ങളുടെ മാനവിക മുഖം കാണിക്കാനുള്ള സമയം ഇതാണെന്ന എനിക്കും തോന്നുന്നു..മുഖ്തദയില്‍ നിന്നും പ്രതീക്ഷിക്കുന്നു....
**********
പ്രിയ അനിലേട്ടാ...ഞാനും പറയുന്നത് അതാണ്..ഇതില്‍ ആരെയും ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടുമുല്ല...ശ്രമിക്കുകയുമില്ല..കാരണം ലേഖനത്തില്‍ വിശദീകരിച്ചല്ലോ.പക്ഷെ താങ്കളെ പോലുള്ളവരുടെ ഇത്തരം വര്ത്തമാനം ശരിയല്ല,മുന്പ് നിസ്സാര വല്ക്കരിക്കപ്പെട്ട, പ്രശ്നങ്ങള്‍
പലതും മറച്ചു വെക്കുന്ന കള്ളന്മാരെയും പിടികൂടണം എന്നതല്ലെ നീതിയോട് യോജിക്കുന്നതും,നാം പിന്തുടരെണ്ടതും.