കൂരയില്ലാത്തവന്‍റെ
കൂമ്പിനു മേലെ
കാക്കിക്കാരന്‍റെ കൊട്ട്.
കൊട്ടു കിട്ടി പിടഞ്ഞിട്ടും
പണം കണ്ടപ്പോള്‍ "കാക്ക"
മലക്കം മറിഞ്ഞു..!!
മന്ത്രിയുടെ തന്ത്രവും,
പത്രത്തിലെ ചിത്രവും,
മന്ത്രിക്ക് മുദ്ര കുത്തി,
ചാണക മുദ്ര!!
ചുവപ്പിച്ച കൊടികളില്‍
മനുഷ്യന്‍റെ പച്ച മണം..!
ഭരണ സിരകളില്‍
ആര്‍ത്തിയുടെ മരണപ്പാച്ചില്‍..!!
വിപ്ലവ യൌവ്വന മുഷ്ടിയിലാരോ
ഭീരുത്വത്തിന്‍റെ
വിത്ത് മുളപ്പിച്ചിരിക്കുന്നു..!?
വിത്ത് മുളച്ചാലും, ഇല്ലേലും
വിത്തിന് ഗുണം പത്ത് തന്നെ.
വാക്കിലും നോക്കിലും കര്‍മ്മത്തിലും
വേലിയേറ്റം സൃഷ്ടിച്ചയീ-
വിപ്ലവത്തിന്‍റെ- വേലിയിറക്കവും
ഇത്ര മേല്‍ അതിശയമോ..??!!
'മന്ത്രിയുടെ തന്ത്രവും,
മറുപടിഇല്ലാതാക്കൂപത്രത്തിലെ ചിത്രവും,
മന്ത്രിക്ക് മുദ്ര കുത്തി,
ചാണക മുദ്ര!!'
നന്നായി..
ഭാവുകങ്ങള്‍.......
നന്ദി ..മുഖാതാര്‍..
മറുപടിഇല്ലാതാക്കൂ