!..ഇസ്രയേലിന്‍റെ ഇര..!
..സമര്‍പ്പണം..എല്ലാ കുരുന്നുകള്‍ക്കും..
വിടര്‍ന്ന കണ്ണുകളില്‍
വിരിയാത്ത സ്വപ്നത്തി-
ന്നിളം മൊട്ടുകള്‍..
വാടാത്ത ചുണ്ടുകളില്‍
മരിക്കാത്ത ജീവന്‍റെ
മന്ദസ്മിതം..
ചോരക്കറ പുരണ്ട
തുടുത്ത മുഖത്ത്
ജൂത വിനാശത്തിന്‍റെ
ചുവന്ന വരകള്‍...
വെടിയുണ്ടകളില്‍ തകരാത്ത
ഉറച്ച നെഞ്ചില്‍
ചരിത്രത്തിന്നടയാളപ്പെടുത്തലുകള്‍..
മടിക്കാതെ മിടിക്കുന്ന
മൃദുല ഹൃദയത്തില്‍
മരിക്കാത്ത ഓര്‍മ്മകളുടെ
കുഞ്ഞോളങ്ങള്‍
നിഷ്കളങ്ക മനസ്സിന്‍റെ
നിതാന്ത തേട്ടം
നിഷ്ഠൂര ജന്മങ്ങളുടെ നാശത്തിനായീ...
വാടാത്തയീ മുഖം
അധിനിവേശത്തില്‍ തളരാത്ത
കുരുന്നു ലോകത്തിന്നാവേശ പ്രതീകം..
കരളു പിളര്‍ന്നാഴ്ന്നിറങ്ങിയ
വെടിയുണ്ടകളേക്കാള്‍,
കൂടു വിട്ട കുഞ്ഞു ജീവനേക്കാള്‍,
തളരാത്ത,തകരാത്ത
ഇന്‍തിഫാദയുടെ ഇന്‍ക്വിലാബുകള്‍
മുഴങ്ങിക്കേള്‍ക്കുന്നുണ്ടീ നെഞ്ചകത്തില്‍..
കൂര്‍ത്ത്,മൂര്‍ത്ത കല്ലുകളുമായ്
അബാബീലുകളുടെ വരവ്
ഈ നോട്ടത്തിനന്ന്വര്‍ത്തമാണ്..
ആത്മ ധൈര്യത്തിനനശ്വര-
പ്രതീകമായീ മുഖം നമ്മളില്‍
ഉള്ളുണര്‍വ്വിന്നൂര്‍ജ്ജമായുണര്‍ന്നിരിക്കും..
'തളരാത്ത,തകരാത്ത
മറുപടിഇല്ലാതാക്കൂഇന്തിഫാദയുടെ ഇന്‍ക്വിലാബുകള്‍
മുഴങ്ങിക്കേള്‍ക്കുന്നുണ്ടീ നെഞ്ചകത്തില്‍..
കൂര്‍ത്ത്,മൂര്‍ത്ത കല്ലുകളുമായ്
അബാബീലുകളുടെ വരവ് '
തീഷ്ണം!
വരികളില്‍ കനലെരിയുന്നു...
കുരുന്നുകള്‍ക്കായി
പ്രാര്‍ഥന തുടരാം...
നന്ദി...മുഖ്താര്‍...പ്രചോദനകരമായ വാക്കുകള്‍ക്കും വായനയ്ക്കും...
മറുപടിഇല്ലാതാക്കൂ