സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഫെബ്രു 22

ദുബൈ യാത്രാ ഡയറി...

            19/02/2010...വെള്ളിയാഴ്ച...തണുത്ത പ്രഭാതം...അകലെ മാമലകളില്‍ മഞ്ഞ് മൂടിയിട്ടുണ്ട്...നനുത്ത മാരുതന്‍ മെല്ലെ തലോടി കടന്നു  പോയി...മനസ്സില്‍ സ്കൂല്‍ കാലം ഓടിയെത്തി...നിര്‍മ്മലമായ ഓര്‍മ്മയിലെന്‍റെ കണ്ണ് നനഞ്ഞു...കണ്ണീര്‍ കണങ്ങളില്‍ ഓര്‍മ്മകള്‍ മിന്നി മറഞ്ഞു...ചെറപ്പം മുതലെ മനസ്സില്‍  കണ്ട  ദുബൈ നഗരത്തിലേക്കാണ് ഞങ്ങള്‍ പോകാനൊരുങ്ങുന്നത്..  സമയം രാവിലെ ... അതി രാവിലെ...പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞു ..ഒരുക്കങ്ങള്‍ തുടങ്ങി.. പറഞ്ഞു കേട്ടതനുസരിച്ച് എന്‍റെ മനസ്സില്‍ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങി...ഏറ്റവും പുതിയ ഡ്രസ്സ് തന്നെ അണിഞ്ഞു...കാരണം എല്ലാ രാജ്യക്കാരും വരണതല്ലേ...ഓഹ്...എന്തൊരു രസമായിരിക്കും...എല്ലാരും ഒരു കൊച്ചു ഗ്രാമത്തില്‍...ബാങ്ക് വിളി കേട്ടു ...സമയം നട്ടുച്ച...ജുമുഅക്ക് പള്ളിയില്‍ പോകാനായി...പള്ളിയില്‍ പോയി വേഗം മടങ്ങി..ഇന്ന് നല്ല മട്ടന്‍ ബിരിയാണി കഴിക്കാനുല്ല ത്രില്ലിലാണ്...നിറയെ കഴിച്ചു..സംഗതി കുശാലായി...അപ്പോഴേക്കും ഫോണ്‍ ബെല്ലടിഞ്ഞു...ബാനു ച്ചേട്ടന്‍ തന്നെ...ഇദ്ധേഹമാണ് വിനോദ യാത്ര ലീഡര്‍..നല്ല ഗായകനുമാണത്രേ..."കൃത്യം രണ്ടു മണി...പിന്നെ കാത്തു നില്‍ക്കില്ല..." ഫോണ്‍ കട്ടു ചെയ്തു..ഒന്നു ഫ്രഷായി ഞാന്‍ കാത്തിരുന്നു...കൂടെ കുറെ ആളുകളും...55 വയസ്സുള്ള മമ്മത്ക്കയുടെ ഉത്സാഹം എന്നെ വല്ലാതെ ആകര്‍ഷിച്ചു...കുറെ കൂട്ടു കുടുംബങ്ങളും കൂടെയുണ്ടായിരുന്നു...തമ്മില്‍ പലതും സംസാരിച്ചിരിക്കെ....മഞ്ഞയും വെള്ളയും നിറമണിഞ്ഞ പുത്തന്‍ ബസ്സ് വന്നു നിന്നു...മനസ്സില്‍ സന്തോഷത്തിന്‍റെ തിരയിളക്കം...ഒരു സൈഡില്‍ തന്നെ സീറ്റ് കിട്ടണേയെന്നായിരുന്നെന്‍റെ പ്രാര്‍ത്ഥന....എല്ലാരും ബസ്സിനടുത്തേക്ക് നീങ്ങി....കുട്ടികളുടെ ആഹ്ലാദം എന്നെയും ആവേശത്തിലാക്കി....പ്രാര്‍ത്ഥന പോലെയാണ്  സീറ്റ് കിട്ടിയത് ...എന്‍റെ കണ്ണിനേയും മനസ്സിനേയും നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആഹ്ലാദം....കൃത്യം 2 മണി..ബസ്സ് പുറപ്പെടാനൊരുങ്ങി...ബാനു ച്ചേട്ടന്‍ ...ഇദ്ധേഹമാണ് യാത്രാ ലീഡര്‍....മുന്നില്‍ നിന്ന് ഹാജര്‍ വിളിച്ചു തുടങ്ങി...അതിനിടയില്‍ മമ്മത് കോയ എന്ന വിളി വന്നപ്പോള്‍ നല്ല രസമായിരുന്നു....മറുപടി കിട്ടാതായപ്പോള്‍ ആരൊക്കെയോ ഉറക്കെ വിളിച്ചു.." മമ്മതേ മമ്മതേ....കൂയ്..." മമ്മത്ക്ക ഞെട്ടിയെണീറ്റു..." എന്താ പഹേന്മാരെ, ഒന്നൊറങ്ങ്വേനും സമ്മതിക്കൂലെ ഹമ്ക്കേളെ...? ടിയാന്‍ ബസ്സില്‍ കയറിയ ഉടനെ ഉറങ്ങിയതാ...ഹോട്ടലിലാ പണി...എന്നിട്ട് മമ്മത്ക്കയുടെ വക ഒരു കമന്‍റും " മക്കളെ ഞമ്മളെ ടൂറൊക്കെ കഴിഞ്ഞതാ...സമാധാനത്തിലൊന്നുങ്ങാനാ ഇന്ന് ലീവെടുത്തത്..." എല്ലാരും ഊറിച്ചിരിച്ചു...ചിലര്‍ പൊട്ടിച്ചിരിച്ചു..." ബസ്സ് മെല്ലെ നീങ്ങിത്തുടങ്ങി...ജിതേഷിന്‍റെ വക ഒരു പാട്ടും..." പോകാലോ....പോകാലോ....ഡി.എസ്.എഫിന് പോകാലോ..." എല്ലാരുമത് ഏറ്റുപാടി...
                                                         ......തുടരും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു