കോണി വെച്ചു കയറുന്നതാണ്
ഉത്തമമെന്ന് ഉമ്മ,
കൈപ്പടയില്ലാതെ നടക്കില്ലല്ലോ
എന്ന് ഉപ്പ,
അരിവാളാല്‍ അരിയപ്പെടാനെ
ഇവയുള്ളുവെന്ന് ഇക്ക,
സാമൂഹിക പ്രതിബദ്ധതയുടെ
ചിഹ്നങ്ങളെ വികൃതമാക്കരുതെന്ന്
ഞാന്‍,
നൈതികതയുടെ പുതിയ
മേച്ചില്‍ പുറങ്ങളാണഭയമെന്നെന്‍റെ
അനുജന്‍,
ഒരു പകല്‍ കത്തിത്തീര്‍ന്നപ്പോഴേക്കും
ഞങ്ങളൊന്നിച്ചു
ചൂണ്ടു വിരലിലെ മഷിയടയാളം
മായാത്ത നീതിയുടെ മുദ്രയാക്കാന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു