സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010 മാർ 15

ഗ്ലോബല്‍ വില്ലേജ്...

സത്യം...ഞാന്‍ സ്തബ്ദനായി...വിസ്മയങ്ങളിലേക്കെന്‍റെ കണ്ണുകള്‍ പാഞ്ഞു...
ജന സാഗരങ്ങള്‍ പരന്നൊഴുകുന്നു...പല വേഷ ധാരികള്‍...അതിര്‍ വരമ്പുകളില്ലാത്തവര്‍...
പാര്‍ക്കില്‍ അടുക്കിയിരിക്കുന്ന കാറുകള്‍...ബസ്സുകള്‍...വല്ലാത്തൊരു കാഴ്ച്ചയായിരുന്നു...
ബസ്സ് പാര്‍ക്ക് ചെയ്തു...ചാടിയിറങ്ങാന്‍ തോന്നി...നയനാന്ദകരമായ കാഴ്ചയായിരുന്നു...
തലങ്ങും വിലങ്ങും ലൈറ്റുകളുടെ ഇന്ദ്രജാലങ്ങള്‍...
ആകാശം മുട്ടി നില്‍ക്കുന്ന ആകാശത്തൊട്ടില്‍....
കണ്ടപ്പോഴെ ഒന്ന മൂത്രമൊഴിക്കണമെന്ന് തോന്നി...
അനുഭവം ഗുരുവാണേ...നാട്ടിലെ ചന്തകളോര്‍മ്മ വന്നു...
അന്നത്തെ തൊട്ടില്‍ പേടി ഇന്നും മാറിയിട്ടില്ല....
വേഗം കവാടത്തിലെത്തി...
ടിക്കറ്റ് സ്വന്തമാക്കി...വിശാലമായൊന്നു മുള്ളി..10 രൂപ കൊടുത്തതല്ലേ...
കൂറ്റന്‍ ഡിസൈനുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍...
താല്‍ക്കാലികമാണെന്ന് തോന്നുക പോലുമില്ല...
ഓരോ രാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകങ്ങള്‍...
തലയെടുപ്പോടെ നില്‍ക്കുന്നു...
വിശാലമായൊരു പൂള്‍...ചുറ്റും അതിമനോഹര കാഴ്ചകള്‍...
ഒരു തറയില്‍ വിസ്മയം തീര്‍ക്കുന്ന ആഫ്രിക്കന്‍സ്...
അത്ഭുതാവഹമായ മെയ് വഴക്കം..മനുഷ്യ മലകള്‍ നിമിഷങ്ങള്‍ക്കകം...
നോക്കി നിന്നു പോയി...45 മിനിറ്റോളം..സമയം പോയതറിഞ്ഞില്ല...
ആരോ പറഞ്ഞു...ഇതു മാത്രമല്ല...ഇനിയുമുണ്ടേ അപ്പുറം...
എല്ലാരും പല വശങ്ങളില്‍ ചിതറി നടന്നു...വിസ്മയങ്ങളിലൂടെ...
എവിടെ പോകണമെന്നറിയാതെ പല വട്ടം അന്തം വിട്ടു നിന്നു...
നേരെ ഇന്ത്യയുടെ പവലിയന്‍ നോക്കി നടന്നു...അതാ കിടക്കുന്നു....
അതി മനോഹരമായ കാശ്മീരന്‍ സംസ്കൃതിയിലൊരി കെട്ടിടം...
ആളുകള്‍ ഏറെയും അവിടെയാണ്...അറബികള്‍ പ്രത്യേകിച്ചും...
ഇന്ത്യന്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ സ്റ്റാളുകള്‍....
ഓരോ രാജ്യങ്ങളുടെയും പവലിയനുകളില്‍ ഒന്നു കണ്ണോടിച്ചു...
പിന്നെ മനോഹരമായ മറ്റൊരു കാഴ്ചയിലോക്ക്...

2010 മാർ 11

ദുബൈയുടെ ഹൃദയത്തിലൂടെ...


 ഈ ലോകത്തെ ഉയരങ്ങളില്‍ നിന്ന് നോക്കിക്കാണുകയാണ്.."ബുര്‍ജ് ഖലീഫ"..
ലോകത്തെ ഏറ്റവുംവലിയ ബില്‍ഡിംഗ് ഇടവിടാതെഞാനതിനെ നോക്കികൊണ്ടിരുന്നു..ഭംഗിയല്ല...
അതുസാധിപ്പിച്ചതൊഴിലാളികളെ..പിന്നണിക്കാരെ..
ഒരു നേരത്തെ അന്നത്തിന്നു വേണ്ടിയുള്ള പെടാപാടില്‍ രൂപം കൊണ്ട മഹാ സൌധം..!
കണ്‍ കുളിര്‍ക്കെ അവര്‍ കണ്ടിട്ടുണ്ടാവുമോ ആവോ...
അവര്‍ മറു കര തേടി പോയിട്ടുണ്ടാവാം...അടുത്ത നിര്‍മ്മാണത്തിന്നായ്...
ബുര്‍ജ് ഖലീഫയെ ഞങ്ങള്‍ വലയം ചെയ്തു..അടി മുതല്‍ മുടി വരെ ഒന്ന് നോക്കി...
ആരാ ഈ നില്‍ക്ക്ണത്...അറ്റം കാണുന്നില്ലല്ലോ...
മനുഷ്യന്‍റെ കരവിരുതില്‍ ഞാന്‍ അതിശയം പൂണ്ടു...
ഞാന്‍ ദൈവത്തെ പ്രണമിച്ചു...ഭൂമിയിലുള്ളത് സര്‍വ്വസ്സ്വവും നിങ്ങള്‍ക്കു വേണ്ടിയാണ്..
ഞാന്‍ വിനയാന്വിതനായി..ഹെയ്ത്തിയും ചിലിയും എന്നെ തുറടച്ച് നോക്കുന്ന പോലെ..
തകരാത്ത സിമന്‍റു കൊട്ടാരങ്ങള്‍ ചാരക്കൂബാരങ്ങളായത് ഞാനോര്‍ത്തു...
പിന്നെ ദുബൈ നഗരം നോക്കി കണ്ടു...വര്‍ണ്ണ പ്രഭയില്‍ മുങ്ങി നില്‍ക്കുന്നു...
വാഹനങ്ങളുടെ കൂട്ടപ്പാച്ചില്‍...അതിനിടയിലെ ട്രഫിക്ക് ബ്ലോക്ക് വല്ലാത്ത രസമായിരുന്നു..
നീണ്ടു കിടക്കുന്നു വാഹനങ്ങള്‍..ചെറിയ കോഡയില്‍ നേര്‍ത്ത പ്രകാശം...
ഇടവും വലവും ഇട തിങ്ങി വാഹനങ്ങള്‍...ആര്‍ക്കും തിരക്കില്ല..
ഒരു ഹോണ്‍ പോലും....നമമുടെ നാട്...ഹാ...കഷ്ടം...
വിദൂരതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പന്തല്‍..
മുകളില്‍ വെളിച്ചം വിതറി ലാംബുകള്‍..ആരോ മുകളിലേക്ക് ടോര്‍ച്ചടിക്കുന്ന പോലെ...
നാലു പാടും ലൈറ്റുകള്‍...
കൊച്ചു കുട്ടിയെപ്പോലെ ഞാനെത്തി നോക്കി...
                                      ....അവസാന ഭാഗം ഉടന്‍...

2010 മാർ 7

കാഴ്ചയിലെ കൌതുകങ്ങളിലൂടെ...

 ...കുറെകഴുതകള്‍...നമ്മുടെമൃഗശാലയിലേതിനേക്കാള്‍ആരോഗ്യം..സ്വതന്ത്രര്‍...ഹോ...എത്ര ഭാഗ്യവാന്‍മാര്‍ ഈ കഴുതകള്‍...പരിഭവമേതുമില്ലാതെ വിഹരിക്കുന്നവര്‍..പുതിയ വാഹനങ്ങള്‍ നിറഞ്ഞു കവിഞ്ഞു...അതു കാരണം ഇവര്‍ പുറന്തള്ളപ്പെട്ടു..ബസ്സ് ഒരുപാട് മുന്നോട്ടി നീങ്ങി...കൃത്യം ഒന്നര മണിക്കൂര്‍...മനോഹരമായ മലയുടെ താഴ്ഭാഗത്ത് ഒരു പള്ളി,തൊട്ടടുത്തൊരു കഫ്റ്റീരയയും..ഭാഷ കൈവശമില്ലാത്തവരും
ധൈര്യമായികയറി..ഉറപ്പാണ്...കഫ്റ്റീരിയയാണോ..എന്‍കില്‍മലയാളികളായിരിക്കും..വെള്ളവും,മറ്റുപലഹാരങ്ങളും...
ചിലര്‍ മരുഭൂമിയിലേക്ക് ചുടുവെള്ളം പംബ് ചെയ്തു...മറ്റു ചിലര്‍ പള്ളിയിലും..ഉറക്കില്‍ നിന്നെണീറ്റ മമ്മത്ക്കയും വിശദമായൊന്ന് മുള്ളി..അറിയാതെ ടോയിലെറ്റില്‍ നിന്നും ഒരു  കമന്‍റ് "അല്ഹംദുലില്ലാഹ്.."പുറത്ത് നിന്ന ഞാന്‍ പൊട്ടിച്ചിരിച്ചു..."മമ്മദ്ക്കാ നിങ്ങള്‍ പള്ളീലോ അതോ ടോയിലെറ്റിലോ..?...മമ്മദ്ക്ക ഉറക്ക് തെളിഞ്ഞതപ്പോയാണ്.."പടച്ചോനെ...." നീട്ടിയൊരു വിളി...എല്ലാവരും ബസ്സിലേക്ക് തിരികെക്കയറി..ഇനി അര മണക്കൂര്‍ മാത്രം ഓട്ടം...ആരോ വിളിച്ചു പറഞ്ഞു.. മനസ്സുണര്‍ന്നു...ഉറക്കവും...ആവേശം ഇരട്ടിച്ചു..അതിനിടെ മറ്റൊരു അപൂര്‍വ്വ കാഴ്ച ഞങ്ങള്‍ കണ്ടു...മടിയന്‍മാരായ അറബികള്‍ കച്ചവടം നടത്തുന്നു..അതും റോഡരികില്‍...പല തരം പഴങ്ങള്‍...പച്ചിലകള്‍...ഈ മരുഭൂമിയില്‍ എന്ത് മനോഹരമായാണവര്‍ വിളവെടുപ്പ് നടത്തുന്നത്.....എയര്‍ കണ്ടീഷന്‍ ചെയ്ത വിളനിലം..മേലെപ്ലാസ്റ്റിക് പന്തലിട്ട് നിര്‍ത്തിയിരിക്കുന്നു..പൊടിക്കാറ്റ് തടയാന്‍ ചുറ്റു മതിലും...ഉള്ളില്‍ വലിയ ഏസികള്‍ കഠിനാദ്ധ്വാനത്തിലാണ്...തൊഴിലാളികളും..എന്നിട്ടും വലിയ വിലയൊന്നുമില്ല..നമ്മുടെ നാട്ടിന്‍റെയൊരുകാര്യം...പൊള്ളുന്ന വില...ഇവിടെ മണലിലാണ് ചൂടേ..ഒഹ്..രൂപകല്‍പനയില്‍ വൈദഗ്ദ്യം നിറഞ്ഞ റൌണ്ട് എബൌട്ടുകള്‍,പുല്ലുകള്‍ കൊണ്ടും ചെടികള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു..ദീപങ്ങള്‍ വര്‍ണ്ണ പ്രഭ പൊലിപ്പിക്കുന്നു.....നയനാന്ദകരമായ കാഴ്ചകള്‍....മേല്‍പ്പാലങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വാഹനങ്ങള്‍..മണലുകള്‍ പിരമിഡ് കണക്കെ ഉയര്‍ന്നു നില്‍ക്കുന്നു...പൊടിക്കാറ്റില്‍ അവ വെള്ളം കണക്കെ പ്രവഹിക്കുന്നു...അതിലൂടെ നാലു ചക്ര വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്നു..ജീവനില്‍ കൊതിയില്ലാത്തവര്‍...മലക്കം മറിഞ്ഞും മറ്റും അവര്‍ ആസ്വദിക്കുകയാണ്..നമ്മുടെ നാട്ടിലെ പാര്‍ക്കുകളിലേതു പോലെ..പാട്ടിന്‍റെ ഈരടികള്‍ വീണ്ടും മുഴങ്ങി..ദുബൈ നഗരം ചരിത്രത്തിലേക്ക് നടന്നു കയറിയ നിമിഷങ്ങള്‍...ലോകം കണ്ണിമവെട്ടാതെ സ്തംഭിച്ചിരുന്ന സമയം...ലോകത്തിന്നു മീതെ  കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന അഹങ്കാരി...
                                       ...........തുടരും..............